ഇന്ത്യക്കാര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ദുബായ് ഭരണാധികാരി

  • 13/11/2020

ദീപാവലി ആശംസകള്‍ നേര്‍ന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം ദീപാവലി ആശംസകള്‍ നേര്‍ന്നത് .
'യുഎഇയില്‍ ഉള്ളവര്‍ക്കും , ലോകമെമ്പാടുമുള്ള എല്ലാവര്‍ക്കും ദീപാവലി ആശംസിക്കുന്നു. പ്രത്യാശയുടെ വെളിച്ചം എപ്പോഴും നമ്മെ ഒന്നിപ്പിക്കുകയും മെച്ചപ്പെട്ട നാളിലേക്ക് നയിക്കുകയും ചെയ്യട്ടെ.' എന്ന് സന്ദേശത്തിലൂടെ അറിയിച്ചു.

Related News