യുഎഇയിൽ കമ്പനികളിൽ പ്രവാസികൾക്ക് ഉടമസ്ഥാവകാശം ലഭിക്കും

  • 23/11/2020



യുഎഇയിലെ കമ്പനികളില്‍ പ്രവാസി നിക്ഷേപകര്‍ക്ക്  മുഴുവന്‍ ഉടമസ്ഥാവകാശവും ലഭിക്കുമെന്ന് റിപ്പോർട്ട്.  ഇതുമായി ബന്ധപ്പെട്ട് യുഎഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉത്തരവിറക്കി. സ്വദേശികളെ സ്‌പോണ്‍സര്‍മാരാക്കേണ്ടതിന്റെ ആവശ്യകത ഇതോടെ യുഎഇ ഒഴിവാക്കി.  ഈ വര്‍ഷം ഡിസംബര്‍ ഒന്ന് മുതല്‍ പ്രവാസി നിക്ഷേപകര്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശം അനുവദിക്കും. യുഎഇയില്‍ ശാഖകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്കും സ്വദേശി സ്പോണ്‍സറില്ലാതെ ഇത് സാധ്യമാക്കാനുള്ള അനുവാദവും പുതിയ ഉത്തരവില്‍ ഉള്‍പ്പെടുന്നു. നിക്ഷേപങ്ങളും പ്രോജക്ടുകളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രാദേശികമായും ആഗോളതലത്തിലും യുഎഇയുടെ സ്ഥാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണിതെന്നും അധികൃതർ അറിയിച്ചു.

Related News