7000 പ്രവാസികള്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിച്ച് ദുബായ് ഭരണകൂടം

  • 23/11/2020

ദുബായില്‍ 7000 പ്രവാസികള്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിച്ച് അധികൃതർ.  ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ മറിയാണ് ഇക്കാര്യം അറിയിച്ചത്. നിക്ഷേപകര്‍, ശാസ്ത്രജ്ഞര്‍, വിവിധ രംഗങ്ങളിലെ പ്രതിഭകള്‍, കായിക താരങ്ങള്‍ അവരുടെ കുടുംബങ്ങള്‍ തുടങ്ങിയവർക്കാണ് ​ഗോള്‍ഡന്‍ വിസ അനുവദിച്ചത്.

2019 മേയ് മാസത്തിലാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദീര്‍ഘകാല വിസയായ ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചത്. അതിന് ശേഷം 2020 നവംബര്‍ 15ന് കൂടുതല്‍ വിഭാഗങ്ങള്‍ക്ക് കൂടി ഇത്തരം വിസകള്‍ അനുവദിക്കാനുള്ള നിര്‍ണ്ണായക പ്രഖ്യാപനവും അദ്ദേഹം നടത്തിയിരുന്നു. പി.എച്ച്.ഡിയുള്ളവര്‍, ഡോക്ടര്‍മാര്‍, വിവിധ മേഖലകളിലെ എഞ്ചിനീയര്‍മാര്‍, യുഎഇ അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്ന് 3.8ന് മുകളില്‍ ഗ്രേഡ് പോയിന്റ് ആവറേജ് സ്‍കോറുള്ളവര്‍ തുടങ്ങിയവര്‍ക്കും ഇനി ഗോള്‍ഡന്‍ വിസ ലഭിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്

Related News