എല്ലാ യാത്രക്കാർക്കും കൊവിഡ് ഇൻഷൂറൻസ് പരിരക്ഷ പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്

  • 24/11/2020

കൊവിഡ് കാലത്ത് ചരിത്ര  നീക്കവുമായി ദുബൈയിലെ എമിറേറ്റ്സ് എയർലൈൻസ്. കൊവിഡ് പശ്ചാത്തലത്തിൽ എല്ലാ യാത്രക്കാർക്കും കൊവിഡ് ഇൻഷൂറൻസ് പരിരക്ഷ നൽകുമെന്ന് അധികൃതർ അറിയിച്ചു .കൊവിഡ് ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് പ്രത്യേകം ചാർജ് ഈടാക്കാതെയാണ് എമിറേറ്റ്സ് ഇൻഷൂറൻസ് പരിരക്ഷ ഉറപ്പ് നൽകുന്നത്.  ഡിസംബർ ഒന്നിന് ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഈ ആനൂകൂല്യം. ടിക്കറ്റ് തുകയിൽ ഇൻഷൂറൻസും ഉൾപ്പെടും. എ.ഐ.ജി ട്രാൽ ഇൻഷൂറസുമായി സഹകരിച്ചാണ് പദ്ധതി. ഡിസംബർ ഒന്ന് മുതലാണ് ആനുകൂല്യം ലഭിക്കുകയെന്നും അധികൃതർ അറിയിച്ചു.

Related News