2.5 ശ​ത​കോ​ടി ഡോളർ മുടക്കുമുതലിൽ ദു​ക​മി​ൽ ഹ​രി​ത അ​മോ​ണി​യ ഉ​ൽ​പാ​ദ​ന പ​ദ്ധ​തി വ​രു​ന്നു

  • 28/03/2021

മ​സ്​​ക​ത്ത്​: 2.5 ശ​ത​കോ​ടി ഡോളർ മുടക്കുമുതലിൽ ദു​ക​മി​ൽ ഹ​രി​ത അ​മോ​ണി​യ-​ഹ​രി​ത ഹൈ​ഡ്ര​ജ​ൻ ഉ​ൽ​​പാ​ദ​ന പ​ദ്ധ​തി വ​രു​ന്നു. പ്ര​ത്യേ​ക സാമ്പത്തി​ക മേ​ഖ​ല അ​തോ​റി​റ്റി​ക്കു​ കീ​ഴി​ൽ രൂ​പം​കൊ​ടു​ത്ത ഒ​മാ​ൻ കമ്പനി ഫോ​ർ ദ ​ഡെ​വ​ല​പ്​​മെൻറ്​ ഓഫ്​ ദ ​സ്​​പെ​ഷ​ൽ ഇ​ക്ക​ണോ​മി​ക്​ സോ​ൺ അ​റ്റ്​ ദു​ക​മിന്റെയും (ത​ത്​​വീ​ർ) ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സൗ​രോ​ർ​ജ ഉ​ൽ​​പാ​ദ​ക കമ്പ​നി​യാ​യ അ​ക്​​മെ സോ​ളാ​ർ ഹോ​ൾ​ഡി​ങ്​​സിന്റെ​യും സം​യു​ക്ത സം​രം​ഭ​മാ​ണ്​ പ​ദ്ധ​തി. ശു​ദ്ധ ഊ​ർ​ജ ഉ​ൽ​​പാ​ദ​ന​രം​ഗ​ത്തെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​യി​രി​ക്കും പ​ദ്ധ​തി.

2200 മെ​ട്രി​ക്​ ട​ൺ ഹ​രി​ത അ​മോ​ണി​യം ഉ​ൽ​​പാ​ദി​പ്പി​ക്കാ​ൻ ശേ​ഷി​യു​ള്ള​താ​യി​രി​ക്കും പ​ദ്ധ​തി. ഇ​വി​ടെ ഉ​ൽ​​പാ​ദി​ക്കു​ന്ന ഹ​രി​ത അ​മോ​ണി​യ യൂ​റോ​പ്പ്, അ​മേ​രി​ക്ക, ഏ​ഷ്യ​ൻ വി​പ​ണി​ക​ളി​ലാ​യി​രി​ക്കും വി​റ്റ​ഴി​ക്കു​ക​യെ​ന്ന്​ ഇ​ന്ത്യ​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സൗ​രോ​ർ​ജ​വും കാ​റ്റാ​ടി വൈ​ദ്യു​തി​യും ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും കേ​ന്ദ്ര​ത്തിന്റെ പ്ര​വ​ർ​ത്ത​നം. 

ആ​ഗോ​ള വി​പ​ണി​ക​ൾ ക​ണ​ക്കി​ലെ​ടു​ക്കുമ്പോ​ഴു​ള്ള ത​ന്ത്ര​പ്ര​ധാ​ന സ്​​ഥാ​ന​വും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യും ഉ​യ​ർ​ന്ന സൗ​രോ​ർ​ജ ഉ​ൽ​​പാ​ദ​ന സാ​ധ്യ​ത​യും മു​ൻ​നി​ർ​ത്തി​യാ​ണ്​ വ​ൻ​കി​ട ഹ​രി​ത അ​മോ​ണി​യ ഉ​ൽ​​പാ​ദ​ന പ​ദ്ധ​തി​ക്ക്​ ഒ​മാ​നെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന്​ അ​ക്​​മെ സോ​ളാ​ർ ഹോ​ൾ​ഡി​ങ്​​സ്​ പ്ര​തി​നി​ധി​ക​ളെ ഉ​ദ്ധ​രി​ച്ചു​ള്ള റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ബ​ദ​ൽ ഊർ​ജ​രം​ഗ​ത്ത്​ മു​ന്നേ​റ്റം കൈ​വ​രി​ക്കു​ക​യെ​ന്ന ഒ​മാ​ൻ വി​ഷ​ൻ 2040​ന്റെ ല​ക്ഷ്യ​ത്തി​നൊ​പ്പം ഇ​ന്ത്യ​യു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തിന്റെ​യും​കൂ​ടി ഭാ​ഗ​മാ​ണ്​ പ​ദ്ധ​തി​യെ​ന്ന്​ ത​ത്​​വീ​ർ സി.​ഇ.​ഒ സാ​ലിം അ​ൽ സു​ലൈ​മാ​നി പ​റ​ഞ്ഞു.

Related News