കൊറോണ വ്യാപനം; ഒ​മാ​നി​ൽ ഇ​ന്നു​ മു​ത​ൽ രാ​ത്രി​യാ​ത്ര വി​ല​ക്ക്​​

  • 28/03/2021

മ​സ്​​ക​ത്ത്​: കൊറോണ​ വ്യാ​പ​ന​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി സു​പ്രീം ക​മ്മി​റ്റി നി​ർ​ദേ​ശ പ്ര​കാ​ര​മു​ള്ള രാ​ത്രി​യാ​ത്ര വി​ല​ക്ക്​ ഞാ​യ​റാ​ഴ്​​ച​ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഏ​പ്രി​ൽ എ​ട്ടു വ​രെ​യാ​ണ് ഭാ​ഗി​ക ക​ർ​ഫ്യൂ പ്രാ​ബ​ല്യ​ത്തി​ൽ ഉ​ണ്ടാ​വു​ക. രാ​ത്രി എ​ട്ടു​മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടു​ന്ന​തി​ന്​ ഒ​പ്പം​ വാ​ഹ​ന സ​ഞ്ചാ​ര​ത്തി​നും ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​തി​നും വി​ല​ക്കു​ണ്ടാ​യി​രി​ക്കും.

അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ ഇ​ള​വു​ണ്ടാ​വു​ക. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ ടി​ക്ക​റ്റ്​ അ​ട​ക്കം രേ​ഖ​ക​ൾ കാ​ണി​ച്ചാ​ൽ യാ​ത്രാ​നു​മ​തി​യു​ണ്ടാ​കും. രാ​ത്രി​യാ​ത്ര വി​ല​ക്ക്​​ ക​ണ​ക്കി​ലെ​ടു​ത്ത്​ മു​വാ​സ​ലാ​ത്ത്​ ബ​സ്​ സ​ർ​വി​സു​ക​ളു​ടെ സ​മ​യ​ക്ര​മം പു​നഃ​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. സി​റ്റി സ​ർ​വി​സു​ക​ൾ വൈ​കീ​ട്ട്​ ആ​റു​ വ​രെ​യാ​ണ്​ ഉ​ണ്ടാ​വു​ക. ഇ​ൻ​റ​ർ​സി​റ്റി സ​ർ​വി​സു​ക​ളും വൈ​കീ​ട്ട്​ ആ​റി​നു​ള്ളി​ൽ ല​ക്ഷ്യ​സ്​​ഥാ​ന​ത്ത്​ എ​ത്താ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​ള​വു​ള്ള വി​ഭാ​ഗ​ങ്ങ​ൾ

1. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള യാ​ത്രാ സൗ​ക​ര്യം 
2. വൈ​ദ്യു​തി, ജ​ല​മ​ട​ക്കം അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ൾ 
3. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ 
4. രാ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ​ർ​മ​സി​ക​ൾ 
5. വി​മാ​ന​ത്താ​വ​ള​ങ്ങ​ളും തു​റ​മു​ഖ​ങ്ങ​ളും 
6. ത്രീ​ട​ൺ മു​ത​ൽ മു​ക​ളി​ലേ​ക്കു​ള്ള ട്ര​ക്കു​ക​ൾ 
7. വെ​ള്ളം-​മ​ലി​ന​ജ​ല ടാ​ങ്ക​റു​ക​ൾ 
8. ഫാ​ക്​​ട​റി​ക​ൾ​ക്ക്​ പ്ര​വ​ർ​ത്തി​ക്കാം. പ​ക്ഷെ ജീ​വ​ന​ക്കാ​ർ രാ​ത്രി എ​ട്ടി​നും പു​ല​ർ​ച്ചെ അ​ഞ്ചി​നു​മി​ട​യി​ൽ പു​റ​ത്തി​റ​ങ്ങ​രു​ത്​ 
9. ഫാ​ക്​​ട​റി​ക​ളി​ലെ​യും സ്​​റ്റോ​റു​ക​ളി​ലെ​യും ക​യ​റ്റി​റ​ക്ക​ൽ. ജീ​വ​ന​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ള്ളി​ൽ ത​ന്നെ​യാ​യി​രി​ക്ക​ണം 
10. പ്ര​വ​ർ​ത്ത​നാ​നു​മ​തി​യു​ള്ള ഇ​ന്ധ​ന സ്​​റ്റേ​ഷ​നു​ക​ൾ 
11. ഓ​യി​ൽ ഫീ​ൽ​ഡു​ക​ൾ 
12. പ​ത്ര-​മാ​ധ്യ​മ​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ. ഇ​വ​ർ​ക്ക്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തിന്റെ പെ​ർ​മി​റ്റ്​ ഉ​ണ്ടാ​ക​ണം.

Related News