യമൻ പ്ര​തി​സ​ന്ധി; പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഒ​മാ​ൻ എ​ല്ലാ ക​ക്ഷി​ക​ളു​മാ​യും ചേ​ർ​ന്ന്​ സ​ജീ​വ ഇ​ട​പെ​ട​ൽ നടത്തുന്നു

  • 31/03/2021



മ​സ്​​ക​ത്ത്​: യ​മ​നി​ലെ നി​ല​വി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ സ​മ​ഗ്ര രാ​ഷ്​​ട്രീ​യ പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഒ​മാ​ൻ എ​ല്ലാ ക​ക്ഷി​ക​ളു​മാ​യും ചേ​ർ​ന്ന്​ സ​ജീ​വ ഇ​ട​പെ​ട​ൽ ന​ട​ത്തി​വ​രു​ക​യാ​ണെ​ന്ന്​ ഔദോഗിക വാ​ർ​ത്ത ഏ​ജ​ൻ​സി പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു. സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രീ​ഖിന്റെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ പ്ര​തി​സ​ന്ധി പ​രി​ഹാ​ര​ത്തി​ന്​ സൗ​ദി അ​റേ​ബ്യ​യും ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ പ്ര​ത്യേ​ക പ്ര​തി​നി​ധി​യും യ​മ​നി​ലെ ക​ക്ഷി​ക​ളു​മാ​യി ചേ​ർ​ന്ന്​ ഒ​മാ​ൻ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്.

ന​ട​ത്തി​വ​രു​ന്ന ഇ​ട​പെ​ട​ലു​ക​ൾ​ക്ക്​ സ​മീ​പ​ഭാ​വി​യി​ൽ അ​നു​കൂ​ല ഫ​ലം ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്​. യ​മ​നി​ൽ സ​മാ​ധാ​ന​വും ഭ​ദ്ര​ത​യും പു​നഃ​സ്ഥാ​പി​ക്കു​ക വ​ഴി മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ളു​ടെ സു​ര​ക്ഷ​യും താ​ൽ​പ​ര്യ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യു​മെ​ന്നും ഔദോഗിക വാ​ർ​ത്ത ഏ​ജ​ൻ​സി​യു​ടെ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​യു​ന്നു.

യ​മ​ൻ പ്ര​തി​സ​ന്ധി പ​രി​ഹാ​ര​ത്തി​ന്​ തു​ട​ക്കം മു​ത​ൽ സ​ജീ​വ ഇ​ട​പെ​ട​ൽ ന​ട​ത്തി​വ​രു​ന്ന രാ​ജ്യ​മാ​ണ്​ ഒ​മാ​ൻ. യ​മ​ൻ പ്ര​തി​സ​ന്ധി അ​വ​സാ​നി​പ്പി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ ക​ഴി​ഞ്ഞ​യാ​ഴ്​​ച പു​തി​യ സ​മാ​ധാ​ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ്​ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ വീ​ണ്ടും സ​ജീ​വ​മാ​യ​ത്. ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ പ്ര​ത്യേ​ക പ്ര​തി​നി​ധി മാ​ർ​ട്ടി​ൻ ഗ്രി​ഫി​ത്ത് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച മ​സ്​​ക​ത്തി​ലെ​ത്തി​യി​രു​ന്നു. ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ അ​ൽ ബു​സൈ​ദി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ യ​മ​ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്​​തു. 

വെ​ടി​നി​ർ​ത്ത​ലി​നാ​യി സൗ​ദി അ​റേ​ബ്യ മു​ന്നോ​ട്ടു​വെ​ച്ച വ്യ​വ​സ്ഥ​ക​ൾ സം​ബ​ന്ധി​ച്ച്‌​ ഹൂ​തി വി​ഭാ​ഗ​മാ​യ അ​ൻ​സാ​റു​ല്ല​യു​ടെ പ്ര​തി​നി​ധി അ​ബ്​​ദു​സ്സ​ലാം സ​ലാ​ഹു​മാ​യും മാ​ർ​ട്ടി​ൻ ഗ്രി​ഫി​ത്ത്​ മ​സ്​​ക​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി. ശ​നി​യാ​ഴ്​​ച സൗ​ദി അ​റേ​ബ്യ​യി​ലെ​ത്തി​യ ഗ്രി​ഫി​ത്ത്​ യ​മ​ൻ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​ബ്ബ്​ മ​ൻ​സൂ​ർ ഹാ​ദി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ഹ​മ്മ​ദ്​ അ​വ​ദ്​ ബി​ൻ മു​ബാ​റ​ക്​ എ​ന്നി​വ​രു​മാ​യും ച​ർ​ച്ച ന​ട​ത്തി. വെ​ടി​നി​ർ​ത്ത​ൽ, സ​ൻ​ആ വി​മാ​ന​ത്താ​വ​ളം തു​റ​ക്ക​ൽ, ഹു​ദൈ​ദ തു​റ​മു​ഖം വ​ഴി ഇ​ന്ധ​ന​വും മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും യ​മ​നി​ലേ​ക്ക് എ​ത്തി​ക്ക​ൽ, രാ​ഷ്​​ട്രീ​യ ച​ർ​ച്ച പു​ന​രാ​രം​ഭി​ക്ക​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലാ​ണ്​ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​ത്.

Related News