ഒമാനിലെ രാത്രി യാത്രാ വിലക്ക്; വിമാനത്താവളത്തിലേക്ക് പോകുന്നവർക്ക് പ്രത്യേക നിർദേശം

  • 02/04/2021

മസ്‍കത്ത്: ഒമാനിൽ രാത്രി യാത്രാ വിലക്ക് നിലനിൽക്കുന്ന സമയങ്ങളിൽ വിമാന യാത്രക്കാർക്ക് എയർപോർട്ടിൽ നിന്ന് താമസ സ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യാൻ അനുമതി ലഭിക്കും. വിമാനങ്ങളുടെ സമയ ക്രമങ്ങളിലൊന്നും മാറ്റം വരുത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഹാജരാക്കാൻ ടിക്കറ്റിന്റെ പ്രിന്റോ അല്ലെങ്കിൽ ഡിജിറ്റർ പകർപ്പോ കൈയിൽ കരുതണമെന്നും ഒമാൻ എയർ യാത്രക്കാരോട് ആവശ്യപ്പെട്ടു.

വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രയിൽ ഒരാൾക്ക് കൂടി ഒപ്പം പോകാമെന്ന് നേരത്തെ തന്നെ റോയൽ ഒമാൻ പൊലീസിന്റെ പ്രസ്‍താവനയിൽ പറഞ്ഞിരുന്നു. കർഫ്യൂ സമയത്തെ വിമാനങ്ങളിൽ പോകുന്നവർ പതിവിലും നേരത്തെ വിമാനത്താവളങ്ങളിൽ എത്തേണ്ടതില്ലെന്നും അനുവദിക്കപ്പെട്ട സമയത്തിന് മുമ്പ് ആരെയും ഡിപ്പാർച്ചർ ഹാളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Related News