ഒ​മാ​നി​ൽ വിദേശ തൊഴിലാളികളുടെ മെഡിക്കൽ നിർത്തിവെച്ചേക്കും

  • 03/04/2021

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ പു​തി​യ വി​സ​ക്കും വി​സ പു​തു​ക്കു​ന്ന​തി​നു​മു​ള്ള മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന നി​ർ​ത്തി​വെ​ച്ചേ​ക്കും. ഒ​രു മാ​സ​ത്തേ​ക്ക്​ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഡി​സീ​സ​സ്​ ക​ൺ​ട്രോ​ൾ വി​ഭാ​ഗം ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ ആ​ർ.​ഒ.​പി പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​​ റെ​സി​ഡ​ൻ​സ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ലി​നും സി​വി​ൽ സ്​​റ്റാ​റ്റ​സ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ലി​നും ക​ത്ത്​ ന​ൽ​കി​യ​താ​യി പ്രാ​ദേ​ശി​ക ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

ഒ​രു മാ​സ​ത്തി​നു​ശേ​ഷം സ്​​ഥി​തി​ഗ​തി​ക​ൾ അ​വ​ലോ​ക​നം ചെ​യ്​​ത​ശേ​ഷം പ​രി​ശോ​ധ​ന പു​ന​രാ​രം​ഭി​ക്കാ​നാ​ണ്​ നി​ർ​ദേ​ശം. വി​ദേ​ശ​ത്തു​നി​ന്ന്​ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന തു​ട​രാ​വു​ന്ന​താ​ണെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. കോ​വി​ഡ്​ വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മെ​ഡി​ക്ക​ൽ ഫി​റ്റ്​​ന​സ്​ സെൻറ​റു​ക​ളി​ൽ രോ​ഗ​ബാ​ധി​ത​ർ മ​റ്റു​ള്ള​വ​രു​മാ​യി കൂ​ടി​ക്ക​ല​രു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​ണ്​ തീ​രു​മാ​നം. 2020 മേ​യ്​ 17 മു​ത​ൽ നി​ർ​ത്തി​വെ​ച്ചി​രു​ന്ന മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി 17 മു​ത​ലാ​ണ്​ പു​ന​രാ​രം​ഭി​ച്ച​ത്.

Related News