ഒമാൻ കടലിലെ ഭൂചലനം: യുഎഇയിൽ നേരിയ കുലുക്കം

  • 03/04/2021

മസ്‍കത്ത്: ഒമാൻ കടലിൽ ശനിയാഴ്‍ച നേരിയ ഭൂചലമുണ്ടായതായി സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടർ സ്‍കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലർച്ചെ 2.55നാണ് ഉണ്ടായത്.

മുസന്ദം ഗവർണറേറ്റിലെ ദിബ്ബയിൽ നിന്ന് 26 കിലോമീറ്റർ അകലെ സമുദ്രത്തിൽ അഞ്ച് കിലോമീറ്റർ താഴെയായിരുന്നു പ്രഭവ കേന്ദ്രം. ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടതായി യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു. വളരെ ശക്തികുറഞ്ഞ പ്രകമ്പനങ്ങൾ മാത്രമാണ് യുഎഇയിൽ അനുഭവപ്പെട്ടതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related News