ഒമാനിൽ അനധികൃതമായി ഒത്തുകൂടിയ പ്രവാസികൾ അറസ്റ്റിൽ

  • 04/04/2021


മസ്‌കറ്റ്: കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ഒത്തുചേർന്ന ഒരു കൂട്ടം പ്രവാസികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റു ചെയ്തു. കൊവിഡ് 19 പ്രതിരോധിക്കുവാൻ ഒമാൻ സുപ്രീം കമ്മിറ്റി നടപ്പിലാക്കിയിരിക്കുന്ന നിർദ്ദേശങ്ങൾ ലംഘിച്ചതിനാണ് വിദേശികളുടെ സംഘത്തെ അൽ ദാഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പൊലീസ് ട്വിറ്ററിൽ അറിയിച്ചു. സുപ്രീം കമ്മിറ്റിയുടെ നിർദേശങ്ങൾ ലംഘിച്ചതിന് ഇവർക്കെതിരെ നിയമ നടപടി സ്വീകരിച്ചതായും റോയൽ ഒമാൻ പൊലീസിന്റെ അറിയിപ്പിൽ പറയുന്നു.

Related News