ഒമാൻ 50 വ്യവസായ പദ്ധതികൾക്ക്​ രൂപം നൽകാനൊരുങ്ങുന്നു

  • 05/04/2021

സമ്പദ്​ഘടനയിലെ വിവിധ മേഖലകളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട്​ നടത്തിവരുന്ന പദ്ധതികളുടെ ഭാഗമായി 50​ വ്യവസായ പദ്ധതികൾക്ക്​ രൂപം നൽകാൻ ഒരുങ്ങി ഒമാൻ. മൊത്തം 200 ദശലക്ഷം റിയാൽ മൂല്ല്യമുള്ളതായിരിക്കും ഈ പദ്ധതികൾ. പെട്രോളിയം ഡെവലപ്​മെൻറ്​ ഒമാൻ (പി.ഡി.ഒ), പബ്ലിക്​ എസ്​റ്റാബ്ലിഷ്​മെൻറ്​ ഫോർ ഇൻഡസ്​ട്രിയൽ എസ്​റ്റേറ്റ്​സ്​ (മദായെൻ) തുടങ്ങിയവയുടെ കൂടി പങ്കാളിത്തത്തോടെയാകും ഇവ വികസിപ്പിക്കുകയെന്നും വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന വകുപ്പ്​ മന്ത്രി ഖൈസ്​ മുഹമ്മദ്​ അൽ യൂസുഫ്​ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന കർമപദ്ധതികളെ കുറിച്ച്‌​ വിശദീകരിക്കുന്നതിനായാണ്​ വാർത്താസമ്മേളനം നടത്തിയത്​. ഒമാൻ വിഷൻ 2040ന്റെ ഭാഗമായി നടപ്പിലാക്കുദ്ദേശിക്കുന്ന പദ്ധതികൾ സാമ്ബത്തിക വൈവിധ്യവത്​കരണത്തിന്​ പുറമെ വളർച്ചയും തൊഴിൽ ലഭ്യതയും വളർത്തുന്നതും നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുന്നതും ഒപ്പം അന്താരാഷ്​ട്ര സൂചികകളിൽ ഒമാന്റെ സ്​ഥാനം ഉയർത്തുന്നതുമായിരിക്കുമെന്ന്​ മന്ത്രി പറഞ്ഞു.

Related News