സലാലയിലെ ആശുപത്രിയിൽ വേണ്ടത്ര വെന്റിലേറ്ററുകൾ ഇല്ലെന്ന വ്യാജ പ്രചാരണം; പ്രതികരിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം

  • 17/04/2021

സലാല: സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ വേണ്ടത്ര വെന്റിലേറ്ററുകൾ ഇല്ലെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ദോഫാർ ഗവർണറേറ്റിൽ വ്യാപിച്ചിരിക്കുന്ന കൊവിഡിനെ നേരിടാൻ ആരോഗ്യ മേഖല പൂർണമായും സജ്ജമാണെന്നും മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിച്ചു.

ഈ മേഖലകളിലെ ആശുപതികളിൽ വെന്റിലേറ്ററുകളുടെ ശേഷി വർധിപ്പിച്ച് കഴിഞ്ഞതായും മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും രാജ്യത്തെ ഔദ്യോഗിക വാർത്ത ഏജൻസികൾ നൽകുന്ന വാർത്തകൾ സ്വീകരിക്കണമെന്നും മന്ത്രാലയം പൊതുസമൂഹത്തോട് ആവശ്യപ്പെട്ടു.

Related News