വിദേശത്ത് കുടുങ്ങിയ 4,000 പ്രവാസി തൊഴിലാളികളെ തിരിച്ചെത്തിക്കണമെന്ന് കുവൈത്ത് ഓയില്‍ കമ്പനി.

  • 11/05/2021

കുവൈത്ത് സിറ്റി: വിദേശത്ത് കുടുങ്ങിയ 4,054 പ്രവാസി ജീവനക്കാരെ തിരിച്ചെത്തിക്കണമെന്ന് കുവൈത്ത് ഓയില്‍ കമ്പനി. കൊവിഡ് മൂലം വിദേശത്ത് കുടുങ്ങിയ കുവൈത്തികളല്ലാത്ത കരാറുകാര്‍ക്കായി ജോലി ചെയ്യുന്ന ജീവനക്കാരെ തിരിച്ചെത്തിക്കണമെന്നാണ് കുവൈത്ത് ഓയില്‍ കമ്പനി സിഇഒ ഇമാദ് അല്‍ സുല്‍ത്താന്‍ ഡിജിസിഎ ഡയറക്ടര്‍ യൂസഫ് അല്‍ ഫവ്സാനോട് ആവശ്യപ്പെട്ടിട്ടുള്ളത്. 

കമ്പനിയുടെ സുപ്രധാന പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാനായി ജീവനക്കാരെ നേരിട്ട് കുവൈത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. 

ഒപ്പം കൊവിഡ് മൂലം നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ളവരെ തടയുന്ന തീരുമാനത്തില്‍ നിന്ന് ജീവനക്കാരെ ഒഴിവാക്കുകയും വേണം. ആരോഗ്യ മന്ത്രാലയത്തിന്‍റെ എല്ലാ നിര്‍ദേശങ്ങളും കമ്പനി പാലിക്കുമെന്നും ജീവനക്കാര്‍ക്ക് താമസ വിസയുണ്ടെന്നും കത്തില്‍ ഇമാദ് അല്‍ സുല്‍ത്താന്‍ വ്യക്തമാക്കി

Related News