26 കിലോ മയക്കുമരുന്നുമായി ഫിലിപ്പിനോ വീട്ടുജോലിക്കാരിയെ പിടികൂടി.

  • 12/05/2021

കുവൈറ്റ് സിറ്റി :  26 കിലോ മയക്കുമരുന്നുമായി ഫിലിപ്പിനോ വീട്ടുജോലിക്കാരിയെ പിടികൂടി, മറ്റൊരു ഗൾഫ് രാജ്യത്തുനിന്നും വന്ന പാഴ്‌സലിൽ മയക്കുമരുന്നുണ്ടെന്ന്  ഡ്രഗ്  എൻഫോഴ്‌സ്‌മെന്റിന് വിവരം ലഭിച്ചതായും  തുടർന്ന് പാർസൽ സ്വീകരിച്ച  ഫിലിപ്പിനോ യുവതിയെ സ്‌പോൺസറുടെ വീട്ടിൽനിന്നും പിടികൂടി. 26 കിലോ വരുന്ന ലറിക പൌഡർ മയക്കുമരുന്നാണ്  ആണ് പിടികൂടിയത് . അതോടൊപ്പം വീട്ടുജോലിക്കാരിക്ക് മയക്കു മരുന്ന് ഇടപാടുള്ളകാര്യം അറിയില്ല എന്ന് സ്പോൺസർ വ്യക്തമാക്കി. 

ആർക്കുവേണ്ടിയാണ് യുവതി മയക്കുമരുന്ന് സ്വീകരിച്ചതെന്നും, അവളുടെ ബന്ധങ്ങളുടെ ഐഡന്റിറ്റി കണ്ടെത്താൻ കൂടുതൽ അന്വേഷണം നടക്കുന്നതായും  ഡ്രഗ്  എൻഫോഴ്‌സ്‌മെൻറ്  അറിയിച്ചു. 

Related News