യുഎഇയിലെ മാര്‍ക്കറ്റില്‍‌ തീപ്പിടുത്തം; നിരവധി കടകള്‍ കത്തിനശിച്ചു

  • 28/11/2020

യുഎഇയിലെ   ഫുജൈറ മസാഫിയിലെ ഫ്രൈഡേ മാര്‍ക്കറ്റിലുണ്ടായ തീപ്പിടുത്തത്തില്‍ നിരവധി കടകള്‍ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവമെന്ന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്ഥലത്തെത്തിയ അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കുകയും തൊട്ടടുത്ത പ്രദേശങ്ങളിലേക്ക് പടരാതെ തടയുകയും ചെയ്‍തു.  ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചപ്പോള്‍ തന്നെ പാരാമെഡിക്കല്‍ സംഘത്തെയും അഗ്നിശമന സേനയെയും സ്ഥലത്തേക്ക് അയച്ചതായും തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായും സിവില്‍ ഡിഫന്‍സ് പറഞ്ഞു.

Related News