'സോഷ്യൽ മീഡിയ ഉപേക്ഷിച്ചേക്കാം' എന്ന ട്വീറ്റിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മോദി. "ഇത് വനിതാ ദിനത്തെക്കുറിച്ചാണ്"

  • 03/03/2020

ഡൽഹി : പ്രധാനമന്ത്രി സോഷ്യൽ മീഡിയ ഉപേക്ഷിക്കുന്നു എന്ന ഇന്നലത്തെ പ്രഖ്യാപനം നിമിഷങ്ങൽക്കകം സോഷ്യൽ മീഡിയയിൽ വൈറൽ ആയി, രാഹുൽ ഗാന്ധി അടക്കം നിരവധി നേതാക്കൾ കളിയാക്കി, ഒരു ദിവസത്തിന് ശേഷം അഭ്യൂഹങ്ങളെല്ലാം കാറ്റില്‍ പറത്തി സോഷ്യല്‍ മീഡിയയില്‍ പ്രധാനമന്ത്രി സജീവമായിതന്നെ തുടരുമെന്ന് വ്യക്തമാക്കി. അന്താരാഷ്ട്ര വനിതാദിനമായ ഞായറാഴ്ച തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വനിതകള്‍ക്കായി മാറ്റിവെച്ചിരിക്കുന്നുവെന്നാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ വിശദീകരിച്ചിരിക്കുന്നത്. "ജീവിതം കൊണ്ട് ലോകത്തെ പ്രചോദിപ്പിച്ച വനിതകള്‍ക്കായാണ് അക്കൗണ്ട് മാറ്റിവയ്ക്കുക". ഇത്തരത്തിലുള്ള വനിതകളെ സംബന്ധിച്ചവിവരങ്ങള്‍ നല്‍കാന്‍ ട്വിറ്റര്‍ ഫോളോവേഴ്സിനോട് മോദി അഭ്യര്‍ത്ഥിച്ചു. ഒരു ദിവസത്തേക്ക് നരേന്ദ്രമോദിയുടെ സോഷ്യല്‍മീഡിയയെ കൈകാര്യം ചെയ്യാന്‍ അവസരം എന്ന ബാനറുമായാണ് മോദിയുടെ ട്വീറ്റ്. കോടിക്കണക്കിന് ജനങ്ങളെ പ്രചോദിപ്പിക്കുന്ന സ്ത്രീകളുടെ ജീവിതകഥകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാം. #SheInspiresUs എന്ന ഹാഷ് ടാഗിലാണ് സ്റ്റോറികള്‍ പോസ്റ്റ് ചെയ്യേണ്ടത്. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രധാനമന്ത്രിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ 'കൈകാര്യം'ചെയ്യാം എന്നാണ് ട്വീറ്റിലൂടെ അദ്ദേഹം നല്‍കിയിരിക്കുന്ന വിശദീകരണം.

Related News