ആറ്റുകാൽ പൊങ്കാല മഹോൽസവം, തിരുവനന്തപുരം നഗരസഭാ ഹെൽത്ത് വിഭാഗവും കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും കൈകോർത്ത് മുന്നോട്ട്

  • 05/03/2020

ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി കേരള സംസ്ഥാന യുവജന ക്ഷേമബോർഡ്‌ തിരുവനന്തപുരം ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കേരള വോളന്ററി യൂത്ത് ആക്ഷൻ ഫോഴ്‌സിന്റെ നാന്നുറോളം വരുന്ന വോളന്റീർ സേന ശുചീകരണ പ്രവർത്തനങ്ങൾക്കായി അണിചേരുന്നു യുവജന ക്ഷേമ ബോർഡ്‌ വൈസ് ചെയർമാൻ പി. ബിജു ജില്ലാ കോർഡിനേറ്റർ ഏ എം അൻസാരി കോർപറേഷൻ കോർഡിനേറ്ററന്മാരായ സുന്ദർ, നിതിൻ എന്നിവരുടെ നേതൃത്വത്തിൽ വോളന്ററി യൂത്ത് ആക്ഷൻ ഫോഴ്സ് അംഗങ്ങൾ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു കേരളത്തിലുടന്നീളം ഒരു ലക്ഷത്തിലധികo അംഗങ്ങൾ സമൂഹത്തിൽ ഇടപെടേണ്ട ഘട്ടങ്ങളിൽ വിവിധ മേഖലകളിൽ ഇടപെടുന്നതിന് പരിശീലനം ലഭിച്ച പ്രവർത്തകരുടെ കൂട്ടായ്മായാണ് KVYAF ഇതിന്റെ തിരുവനന്തപുരം ജില്ലയിലെ അംഗങ്ങളാണ് ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായുള്ള ക്ലീനിങ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്

Related News