കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യസംഘം ഗാസിയാബാദിൽ എത്തി. തെഹ്‌റാനിൽ നിന്നുള്ള 58 തീർത്ഥാടകരെയാണ് വ്യോമസേനാ വിമാനത്തിൽ ഇന്ന് തിരിച്ചെത്തിച്ചത്.വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ വിമാനത്തിലാണ് ആദ്യ സംഘം എത്തിയത്. കൊറോണ ബാധയില്ലാത്തവരെയാണ് ആദ്യഘട്ടത്തിൽ ഇന്ത്യയിലെത്തിച്ചത്. ഇവരെ ആരോഗ്യ പരിശോധനകൾക്ക് ശേഷം പുറത്തുവട്ടിരുന്നു.തിങ്കളാഴ്ച രാത്രി എട്ടിനാണ് സി-17 വിമാനം തെഹ്‌റാനിലേക്ക് പുറപ്പെട്ടത്. ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് മുന്നോടിയായി ഇവർക്ക് കൊറോണ വൈറസ് ബാധയുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ഡോക്ടർമാരുടെ സംഘം കഴിഞ്ഞ ആഴ്ച ഇറാനിലെത്തിയിരുന്നു. തുടർന്ന് വിദഗ്ധ സംഘം 108 പേരുടെ സ്രവം ഇന്ത്യയിലെത്തിച്ച് പരിശോധിക്കുകയും രോഗമില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?