ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ഈസ്റ്റര്‍ ദിനത്തലേന്ന് ഇന്ത്യന്‍ ജനതയ്ക്ക് ആശംസകള്‍ നേര്‍ന്നു.

  • 11/04/2020

ഈസ്റ്ററിന്റെ ഈ പുണ്യ മുഹൂര്‍ത്തത്തില്‍ നമ്മുടെ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഞാന്‍ സ്‌നേഹോഷ്മളമായ ആശംസകള്‍ നേരുന്നു.
കുരിശു മരണത്തിന്റെ മൂന്നാം നാള്‍ യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിന്റെ ആഘേഷമാണ് ഈസ്റ്റര്‍. അത് വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും ഉയിര്‍ത്തെണീല്‍പ്പിന്റെ കഥയാണ്. അന്ധകാരത്തിനു മേല്‍ പ്രകാശവും തിന്മയുടെ മേല്‍ നന്മയും വിജയം വരിക്കും എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ്.
ലോകം മുഴുവന്‍ ഇന്നു കൊറോണ വൈറസ് വ്യാപനം എന്ന ഘോര വെല്ലുവിളിയെ അതിജീവിക്കുന്നതിന് ക്ലേശിക്കുകയാണ്. ഈ അവസരത്തില്‍ ഈസ്റ്ററിന്റെ ചൈതന്യം നമ്മുടെ ജീവിതത്തില്‍ പ്രതീക്ഷയും പ്രത്യാശയം നിറയ്ക്കട്ടെ. സ്വഭവനങ്ങളില്‍ പ്രിയപ്പെട്ടവരോടൊത്ത് ഈസ്റ്റര്‍ ആഘോഷിക്കുമ്പോള്‍ കോവിഡ് 19 ന് എതിരെയുള്ള ഈ പോരാട്ടത്തില്‍ നമ്മുടെ രാഷ്ട്രവും ലോകവും വിജയം നേടട്ടെ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം.
ഈ പ്രതിസന്ധിയെ അതിജീവിക്കുന്നതിന് വിശ്രമമില്ലാതെ ജോലി ചെയ്ത് നമ്മെ സഹായിച്ച എല്ലാവരെയും പ്രത്യേകിച്ച് ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകരെയും നമുക്ക് കൃതജ്ഞതാപൂര്‍വം അനുസ്മരിക്കാം.
ഈസ്റ്റര്‍ നമ്മുടെ ജീവിതത്തില്‍ സമാധാനവും ഐക്യവും പ്രദാനം ചെയ്യട്ടെ. അതു നമ്മെ കൂടുതല്‍ ദയയും അനുകമ്പയും നിറഞ്ഞവരും അചഞ്ചലരും ഉത്പതിഷ്ണുക്കളും ആക്കി തീര്‍ക്കട്ടെ.

Related News