കൊവിഡ് വിരുദ്ധ പോരാട്ടത്തില്‍ ഏര്‍പെട്ടവരെ ആദരിക്കാനൊരുങ്ങി സൈന്യം.രാജ്യത്തെ സൈനിക മേധാവിമാർ വാർത്ത സമ്മേളനം നടത്തി

  • 01/05/2020

ഡൽഹി : രാജ്യത്തെ മൂന്ന് സേനാമേധാവിമാരും സംയുക്ത സൈനിക മേധാവിയും ഇന്ന് വൈകിട്ട് വാർത്താസമ്മേളനം നടത്തി , അപൂർവ്വങ്ങളിൽ അപൂർവമായ നടപടിയാണിത്. ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ തലനായ ബിപിൻ റാവത്ത് ഇതാദ്യമായാണ് മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിക്കുന്നതിന്റെ ഭാഗമായി സൈനിക വിമാനങ്ങള്‍ ആകാശപ്പരേഡ് നടത്തുകയും ആശുപത്രികള്‍ക്ക് മുകളില്‍ പുഷ്പവൃഷ്ടി നടത്തുകയും ചെയ്യും. കപ്പുലകളില്‍ ലൈറ്റ് തെളിയിച്ചും ആദരമറിയിക്കുമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്തും കര-വ്യോമ, നാവിക സേനാ മേധാവികളും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൊവിഡ് വിരുദ്ധ പോരാളികള്‍ക്ക് സായുധ സേനയുടെ നന്ദി അറിയിക്കുന്നതായി സൈനിക മേധാവികള്‍ അറിയിച്ചു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ശുചിത്വ തൊഴിലാളികള്‍, ഗാര്‍ഡുകള്‍, ഭക്ഷണവിതരണക്കാര്‍, മാധ്യമങ്ങള്‍ എന്നിവര്‍ പ്രതിസന്ധി ഘട്ടത്തില്‍ എങ്ങനെ ജീവിക്കാമെന്ന് കാണിച്ച് തന്നുവെന്ന് സിഡിസ് ബിപിന്‍ റാവത്ത് പറഞ്ഞു.

Related News