കൊറോണ പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഏഴ് ഇന്ത്യക്കാരെ ഒമാനിൽ നിന്ന് തിരിച്ചയച്ചതായി റിപ്പോർട്ട്

  • 22/05/2021

മസ്‍കത്ത്: പരിശോധനയിൽ കൊറോണ പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഏഴ് ഇന്ത്യക്കാരെ ഒമാനിൽ നിന്ന് തിരിച്ചയച്ചതായി റിപ്പോർട്ട്. ഒമാൻ എയർ വിമാനത്തിൽ എത്തിയവരെയാണ് അതേ വിമാനത്തിൽ തന്നെ തിരികെ അയച്ചതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

മേയ് 15ന് ഭാഗിക ലോക്ഡൗൺ പിൻവലിച്ചതിന് ശേഷം കൊറോണ വ്യാപനം പ്രതിരോധിക്കുന്നതിന് ഒമാൻ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. മേയ് മാസത്തിൽ രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 

അതേസമയം രോഗികളുടെ എണ്ണം കുറയുന്നത് രോഗബാധയ്‍ക്കെതിരായ ജാഗ്രത കുറയാൻ കാരണമാവരുതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളെ അറിയിച്ചു. രാജ്യത്തെ ഇപ്പോഴത്തെ രോഗമുക്തി നിരക്ക് 89ൽ നിന്ന് 92 ആയി ഉയരുകയും ചെയ്‍തു.

Related News