പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഒട്ടകത്തിന്‍റെ പാല്‍; നിര്‍ണായക പഠനം.

  • 25/05/2021

കുവൈത്ത് സിറ്റി: ഒട്ടക പാലിൽ നിന്ന് വേർതിരിച്ചെടുത്ത ബയോ ആക്റ്റീവ് പെപ്റ്റൈഡുകൾ മനുഷ്യ ഇൻസുലിൻ റിസപ്റ്ററിലും കോശങ്ങളിലെ ഗ്ലൂക്കോസ് നീക്കങ്ങളിലും ഗുണപരമായ ഫലങ്ങൾ നൽകുന്നതായി പഠനം. 

സെയിദ് സെന്‍റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സിന്‍റെ സഹയാത്തോടെ യുഎഇ സര്‍വ്വകലാശാല കോളജ് ഓഫ് സയന്‍സ്, ബയോളജി വിഭാഗത്തിലെ മുഹമ്മദ് ആയൂബും ഫുഡ് സയന്‍സ് വിഭാഗത്തിലെ ഡോ. സാജിദ് മഖ്‍സൂദും നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 

മോളിക്കൂലാര്‍ ബേസിസ് ഓഫ് ദി ആന്‍റി ഡയബെറ്റിക്ക് പ്രോപ്പര്‍ട്ടീസ് ഓഫ് കാമല്‍ മില്‍ക്ക് ത്രൂ പ്രൊഫിലിംഗ് ഓഫ് ഇറ്റ്സ് ബയോ ആക്ടീവ് പെപ്റ്റൈഡ്സ് ഓണ്‍ ഡിപിപി- IV ആന്‍ഡ് ഇന്‍സുലിന്‍ റെസെപ്റ്റര്‍ ആക്ടിവിറ്റി എന്ന വിഷയത്തിലാണ് പഠനം നടന്നത്. 

പ്രമേഹരോഗത്തെ നിയന്ത്രിക്കുന്നതില്‍ ഒട്ടക പാലിന്‍റെ ഗുണഫലങ്ങള്‍ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. ഇത് കൂടാതെ, എലികളിൽ നടത്തിയ പരീക്ഷണത്തില്‍ ഒട്ടക പാലിന്‍റെ ഹൈപ്പർ ഗ്ലൈസെമിക് വിരുദ്ധതയും പ്രകടമായി.

Related News