ജിസിസി 40 വാര്‍ഷികം; നാണയം കുവൈത്ത് അമീറിന് സമ്മാനിച്ചു.

  • 25/05/2021

കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി സ്പീക്കര്‍ മർസൂഖ്  അലി അല്‍ ഗനമിനെ കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് കൊട്ടാരത്തില്‍ സ്വീകരിച്ചു. സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ മുഹമ്മദ് അല്‍ ഹാഷെലിനും അമീര്‍ ആതിഥ്യമരുളി. 

ഒപ്പം ജിസിസിയുടെ 40-വാര്‍ഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി പുറത്തിറക്കിയ നാണയം സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ മുഹമ്മദ് അല്‍ ഹാഷെല്‍ അമീറിന് സമ്മാനിച്ചു. കിരീടാവകാശി ഷെയഖ് മിഷല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനും പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിനും വ്യത്യസ്ത ചടങ്ങുകളിലായി സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ മുഹമ്മദ് അല്‍ ഹാഷെല്‍ നാണയം സമ്മാനിച്ചു. 

സെയ്ഫ് കൊട്ടാരത്തില്‍ കിരീടാവകാശി ഷെയഖ് മിഷല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹും സ്പീക്കറെ സ്വീകരിച്ചു.

Related News