കോവിഡ് രോഗമുക്തർ ശ്രദ്ധിക്കേണ്ടത്, 'വസ്തുതകളും , പരിഹാരങ്ങളും' കെ.കെ.ഐ.സി വെബിനാർ 3.0 സംഘടിപ്പിക്കുന്നു.

  • 26/05/2021

കുവൈത്ത് കേരള ഇസ്ലാഹി സെൻറർ മെഡികെയർ വിംഗിൻറെ നേതൃത്വത്തിൽ   കോവിഡ് രോഗമുക്തർ ശ്രദ്ധിക്കേണ്ടത്, "വസ്തുതകളും , പരിഹാരങ്ങളും" എന്ന തലക്കെട്ടിൽ വെബിനാർ3.0 സംഘടിപ്പിക്കുന്നു. മെയ് 28 വെള്ളിയാഴ്ച  ഉച്ചക്ക്  ഒരു മണിക്ക്  സൂം ഓൺലൈനിലൂടെ  സംഘടിപ്പിക്കുന്ന  വെബിനാറിൽ  അബൂദാബി ഹെൽത്ത് അതോറിറ്റി  സീനിയർ  സ്പെഷലിസ്റ്റ്  ഡോക്ടർ  ഡാനിഷ് സാലിം "പോസ്റ്റ് കോവിഡ്    സിൻഡ്രോം നാം  അറിയേണ്ടത്" എന്ന  വിഷയത്തിൽ പ്രഭാഷണം നടത്തും.  

തുടർന്ന് "പോസ്റ്റ്  കോവിഡ് സിൻഡ്രോം  ശാസ്ത്രീയ  ചികിത്സാ  രീതികൾ"  എന്ന വിഷയത്തെ  കുറിച്ച്  കുവൈത്തിലെ ആരോഗ്യ മേഖലയിൽ   ഫിസിയോ തെറാപ്പിസ്സ്റ്റായി സേവനമനുഷ്ഠിക്കുന്ന  ഡോക്ടർ  മുഹമ്മദ് അലി,   ഡോക്ടർ  സുബിൻ  യൂസുഫ്  എന്നിവർ ക്ലാസ്സുകൾ  എടുക്കുന്നതാണ്.  സബാഹ്  ഹോസ്പിറ്റൽ  കേൻസർ  സെൻററിൽ സേവനമനുഷ്ഠിക്കുന്ന  ഡോക്ടർ  യാസ്സർ പരിപാടിയുടെ മോഡറേറ്ററായിരിക്കും. പരിപാടിയിൽ  ശ്രോതാക്കൾക്ക് സംശയ നിവാരണത്തിനുള്ള അവസരമുണ്ടായിരിക്കുന്നതാണ്. 

കോവിഡ് മഹാമാരി നമ്മെ വളരെയധികം ഭീതിതമാക്കുന്നു വ്യാകുലപ്പെടുത്തുന്നു.    ബാധിക്കാത്തവർ ബാധിക്കുമോ എന്ന ഭയത്താൽ ...  രോഗമുക്തരാവട്ടെ അതിൻ്റെ പാർശ്വഫലങ്ങൾ പിന്നീട്  അനുഭവിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിലും , ഈ സാഹചര്യത്തിൽ കോവിഡ് രോഗവിമുക്തരുടെ വിഷമതകൾക്കുള്ള പരിഹാരമെന്ത് എന്നതിനെക്കുറിച്ച് കുവൈത്ത് കേരള ഇസ്ലാഹി സെൻററിന്റെ മെഡികെയർ വിംഗ്  സംഘടിപ്പിക്കുന്ന  വെബിനാറിലേക്ക്  ഏവരേയും  സ്വാഗതം ചെയ്യുന്നു.  

Zoom ID : 8249873469 
Password: 1234

Related News