ഒമാനിലെ സ്വദേശികളായ യുവാക്കൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ കണ്ടെത്തി നൽകുവാൻ ഒമാൻ

  • 27/05/2021

മസ്‌കറ്റ്: ഒമാനിലെ സ്വദേശികളായ യുവാക്കൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ കണ്ടെത്തി നൽകുവാൻ ഒമാൻ ഭരണാധികാരിയുടെ  നിർദ്ദേശം. ഈ വർഷം 32, 000 ഒമാൻ സ്വദേശികൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഒമാൻ പ്രതിരോധ മന്ത്രാലയം ഇന്ന് മുതൽ (27-05-21) റിക്രൂട്ട്മെന്റ് ഡ്രൈവ് ആരംഭിക്കും.

ഒമാൻ ഭരണാധികാരി ഹൈതം ബിൻ താരിക്ക് അൽ സൈദിന്റെ നിർദ്ദേശപ്രകാരം, തൊഴിൽ മന്ത്രാലയവുമായി സഹകരിച്ച് രാജ്യത്തെ പ്രതിരോധ മന്ത്രാലയം സായുധ സേനയിലേക്ക് ചേരുവാൻ താല്പര്യം ഉള്ളവരിൽ നിന്നും അപേക്ഷകൾ സ്വീകരിക്കും. ഒമാൻ റോയൽ ആർമി, റോയൽ എയർഫോഴ്‌സ്, റോയൽ നേവി, മന്ത്രാലയങ്ങളിലെ വിവിധ വകുപ്പകൾ എന്നിവയിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ സ്വീകരിച്ചു തുടങ്ങും.

ദോഫർ ഗവർണറേറ്റിലെ തൊഴിൽ മന്ത്രാലയവുമായി ചേർന്ന് സലാല തുറമുഖം അറുപത് തൊഴിൽ ഒഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസന സമതി,തൊഴിൽ പരിശീലന നൽകിയിട്ടുള്ള മൂവായിരത്തോളം യുവവാക്കൾക്ക് തൊഴിൽ നൽകുവാൻ സ്വകാര്യ മേഖലയിലെ വ്യവസായികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. എണ്ണ ഉത്പാദന മേഖലയിലും ഒമാൻ സ്വദേശികൾക്ക് തൊഴിൽ അവസരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Related News