ബഹ്റൈനിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചത് ഫേസ് മാസ്‌കിൽ

  • 28/05/2021

മനാമ: ഫേസ് മാസ്‌കിൽ ഒളിപ്പിച്ച്‌ ബഹ്റൈനിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചതായി ഇകണ്ടെത്തിയിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നാല് ഏഷ്യക്കാരെ ബഹ്‌റൈനിൽ അറസ്റ്റ് ചെയ്തിരിക്കുന്നു. കസ്റ്റംസിന്റെ പിടിയിലാകാതിരിക്കാൻ പ്രതികൾ മാസ്‌കിനുള്ളിൽ വിദഗ്ധമായി കഞ്ചാവ് ഒളിപ്പിച്ചാണ് ബഹ്‌റൈനിലേക്ക് അയച്ചിരിക്കുന്നത്. പാക്കേജ് കൈപ്പറ്റാനെത്തിയപ്പോഴാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ നാലുപേരെയും പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്തു. ആദ്യ രണ്ട് പ്രതികൾക്ക് രാജ്യത്തേക്ക് മയക്കമരുന്ന് എത്തിക്കാനും മറ്റ് രണ്ടുപേർക്ക് ഇത് വിതരണം ചെയ്യാനുമായിരുന്നു ചുമതല നൽകിയത്. ലഹരിമരുന്ന് കള്ളക്കടത്ത്, ലഹരിമരുന്ന് വിൽപ്പന എന്നീ കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇവരെ ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്തു.


Related News