ഫോക്കസ് കുവൈറ്റിന് പുതിയ ഭാരവാഹികൾ.

  • 29/05/2021

കുവൈറ്റ് സിറ്റി :  കുവൈറ്റിലെ എൻജിനിയറിംഗ് ഡിസൈനർ മാരുടെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ് കുവൈറ്റ് )ന്റെയും പതിനഞ്ചാമത് വാർഷിക സമ്മേളനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സൂം ഫ്ലാറ്റ്ഫോമിൽ നടത്തപ്പെട്ടു. പ്രസിഡന്റ് സലിം രാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ കുവൈറ്റിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പതിനാറു യൂണിറ്റ് പ്രതിനിധികൾ വിവിധ മേഖലകളിലിരുന്നു സമ്മേളനത്തിൽ പങ്കെടുത്തു. കഴിഞ്ഞ വാർഷിക സമ്മേളന റിപ്പോർട്ട് മുൻ ജനറൽ സെക്രട്ടറി സലിം M.N അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി രാജീവ് CR വാർഷിക റിപ്പോർട്ടും, ട്രഷറർ ജോസഫ് M.T സാമ്പത്തിക റിപ്പോർട്ടും, വെൽഫെയർ കൺവീനർ മുകേഷ് കാരയിൽ വെൽഫെയർ ഫണ്ട് റിപ്പോർട്ടും അവതരിപ്പിച്ചു , യൂണിറ്റ് പ്രതിനിധികൾ  ചർച്ച യിൽ പങ്കെടുത്തു. സമ്മേളനത്തിന് വൈസ് പ്രസിഡന്റ് തമ്പിലൂക്കോസ് സ്വാഗതവും ജോ: സെക്രട്ടറി പ്രശോബ് ഫിലിപ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജോ: ട്രഷറർ ഷാജൂ എം. ജോസ് യൂണിറ്റ് ഭാരവാഹികളെ സദസിന് പരിചയപ്പെടുത്തി. ഉപദേശക സമതി അംഗം റോയ് എബ്രഹാം , ബിജി സാമുവൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളായി എസ്. രതീഷ് കുമാർ ( പ്രസിഡന്റ് ) പ്രശോബ് ഫിലിപ്പ് (ജനറൽ സെക്രട്ടറി) തമ്പി ലൂക്കോസ് (ട്രഷറർ) സി.ഓ.കോശി (വൈസ് പ്രസിഡന്റ്) സന്തോഷ് വി. തോമസ് (ജോ: സെക്രട്ടറി) ജോജി വി. അലക്സ് (ജോ: ട്രഷറർ) മുഹമ്മദ് ഇക്ബാൽ , രാജീവ് സി.ആർ, സലിം രാജ് (ഉപദേശക സമതി ) ജോസഫ് എം.ടി, ജിജി മാത്യൂ (ഓഡിറ്റർമാർ ) മുകേഷ് കാരയിൽ, സനൂബ്, സിറാജുദ്ദീൻ പി.ഐ.(വെൽഫയർ )സിസിത, ലില്ലിയാമ്മ (വനിത പ്രതിനിധികൾ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു. ഓഡിറ്റർ റെജികുമാർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികൾ യോഗത്തെ അഭിസംബോധന ചെയ്തു.സന്തോഷ് കുമാർ, സൂരജ്, ഷിബു സാമുവൽ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി

Related News