കുവൈത്തിൽ ഫൈസര്‍ വാക്സിന്‍ മോഷ്ടിച്ച് വിറ്റതിന് ഇന്തോനേഷ്യന്‍ നേഴ്സ് അറസ്റ്റില്‍.

  • 29/05/2021

കുവൈത്ത് സിറ്റി: കൊവിഡ് വാക്സിനായ ഫൈസര്‍ മോഷ്ടിച്ച് വിറ്റതിന് ഇന്തോനേഷ്യന്‍ നിന്നുള്ള നേഴ്സിനെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറസ്റ്റ് ചെയ്തു. ജഹ്റ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന നേഴ്സിനെ കുറിച്ച് കൂടുതല്‍  വ്യക്തമായിട്ടില്ല. 

പണം വാങ്ങി രണ്ട് ഏഷ്യന്‍ സ്ത്രീകള്‍ക്ക് വാക്സിന്‍ നല്‍കുകയും അവര്‍ക്ക് രണ്ടാം ഡോസിനുള്ള അപോയിന്‍മെന്‍റ് ലഭിക്കുന്നതിന് സഹായിക്കുകയുമാണ് നേഴ്സ് ചെയ്തത്.  ചോദ്യം ചെയ്യലില്‍ നേഴ്സ് കുറ്റം സമ്മതിച്ചിട്ടുണ്ട്. അനധികൃതമായി വാക്സിന്‍ നേടിയ രണ്ട് ഇന്തോനേഷ്യന്‍ സ്ത്രീകളെയും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം പിടികൂടിയിട്ടുണ്ട്.

Related News