ജാബർ ബ്രിഡ്ജ് വാക്സിനേഷൻ സെന്‍റര്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും.

  • 30/05/2021

കുവൈത്ത് സിറ്റി: ഷെയ്ഖ് ജാബർ പാലത്തിലുള്ള ഡ്രൈവ് ത്രൂ വാക്സിനേഷൻ കേന്ദ്രം ഞായറാഴ്ച മുതല്‍ പ്രവർത്തനം ആരംഭിക്കും. ഏകദേശം 30,000 സ്ക്വയർ മീറ്ററിലായി ഏറ്റവും വലിയ വാക്സിനേഷൻ കേന്ദ്രമാണ് തയാറായിട്ടുള്ളത്. 

4000 മുതൽ 5000 വരെ ആളുകൾക്ക് പ്രതിദിനം വാക്സിൻ നൽകാൻ സാധിക്കും. 20 ബൂത്തുകളിൽ ഒരു സമയം എട്ട് കാറുകൾക്ക് വരെ പ്രവേശിക്കാം. നാല് മിനിറ്റിനുള്ളിൽ 80 പേർക്ക് വരെ വാക്സിൻ നൽകാം. രാജ്യത്തെ വാക്സിനേഷന്‍ പ്രക്രിയ വേഗത്തിലാക്കാനുള്ള ആരോഗ്യ മന്ത്രാലയത്തിന്‍റെ പരിശ്രമഫലങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു സെന്‍റര്‍ ആരംഭിക്കുന്നത്. 

എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി ട്രയല്‍ നടത്താനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുള്ളതായി വൃത്തങ്ങള്‍ അറിയിച്ചു. വാഹനങ്ങള്‍ക്ക് സുഗമമായി പ്രവേശിച്ച് വാക്സിന്‍ എടുത്ത ശേഷം പുറത്തേക്ക് പോകുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

Related News