രണ്ടാഴ്ചക്കുള്ളില്‍ 350,000 പേര്‍ക്ക് ഓക്സഫഡ് വാക്സിന്‍ രണ്ടാം ഡോസ് നല്‍കും.

  • 30/05/2021

കുവൈത്ത് സിറ്റി: ഓക്സഫഡ് ആസ്ട്രസെനഗ രണ്ടാം ഡോസ് ലഭിക്കാനുള്ളവര്‍ക്ക് ഒരു മാരത്തണ്‍ വാക്സിനേഷന്‍ ക്യാമ്പയിനിലൂടെ വാക്സിന്‍ നല്‍കാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം. 31 സെന്‍ററുകളിലായി അതിവേഗം വാക്സിന്‍ നല്‍കാനാണ് പദ്ധതിയിടുന്നത്. 

29 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, ഏക്സിബിഷന്‍ ഫെയര്‍ ഗ്രൗണ്ട്, ജാബര്‍ പാലത്തിലെ വാക്സിനേഷന്‍ കേന്ദ്രം എന്നിവയാണ് റെക്കോര്‍ഡ് സമയത്തിനുള്ളില്‍ വാക്സിന്‍ നല്‍കാനായി തയാറാക്കുന്നത്. രണ്ട് ഷിഫ്റ്റുകളിലായി രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയും രണ്ട് മുതല്‍ രാത്രി ഒമ്പത് വരെയുമാകും കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. 

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴി പ്രതിദിനം പരമാവധി 23,400 പേര്‍ക്ക് വാക്സിന്‍ നല്‍കാന്‍ സാധിക്കും. രണ്ടാഴ്ചക്കുള്ളില്‍ ആകെ 350,000 പേര്‍ക്ക് രണ്ടാം ഡോസ് നല്‍കാനാണ് ലക്ഷ്യമിടുന്നത്.

Related News