കുവൈത്തിൽ നേഴ്സിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ സ്വദേശികൾ അഞ്ച് ശതമാനം മാത്രം.

  • 30/05/2021

കുവൈത്ത് സിറ്റി: രാജ്യത്തെ നേഴ്സിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ സ്വദേശികൾ അഞ്ച് ശതമാനം മാത്രമെന്ന് ആരോഗ്യ മന്ത്രി ഷെയഖ് ബാസില്‍ അല്‍ സബാഹ്. 1086 പൗരന്മാരാണ് ആകെ മേഖലയില്‍ ജോലി ചെയ്യുന്നത്. 

അതേസമയം, പ്രവാസികള്‍ 20,846 പേരാണ്. 530 പേര്‍ ബിദൂനികളാണ് , പാര്‍ലമെന്‍റ് അംഗമായ അഹമ്മദ് മുത്തിയ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടിയായി 2017മുതല്‍ ഇതുവരെ 2490 പേര്‍ മേഖലയില്‍ രാജിവെച്ചതായും മന്ത്രി പറഞ്ഞു. 

നേഴ്സിംഗ് മേഖലയുടെ നിലവാരം ഉയര്‍ത്തുന്നതിനായി ദേശീയ പരിപാടിയില്‍ മാസ്റ്റേഴ്സിനെയും ഡോക്ടറേറ്റ് ഉള്ളവരെയും സിവില്‍ സര്‍വ്വീസ് ബ്യൂറോ ഉള്‍പ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related News