കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മ ഓക്സിജൻ കോൺസൻഡ്രേറ്റർ കൈമാറി.

  • 30/05/2021


കൊയിലാണ്ടി : കോവിഡ് പ്രതിസന്ധിയിൽ നാടിനെ ചേർത്ത് പിടിച്ച് കൊണ്ട് കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മ ആതുര സേവനരംഗത്ത് ക്രിയാത്മകമായ ഇടപെടൽ നടത്തുന്ന തണൽ കൊയിലാണ്ടിക്ക്  ഓക്സിജൻ കോൺസൻഡ്രേറ്റർ കൈമാറി. കൊയിലാണ്ടി എം.എൽ.എ ശ്രീമതി കാനത്തിൽ ജമീല ഉദ്‌ഘാടനം നിർവഹിച്ച പരിപാടിയിൽ കൂട്ടായ്മയുടെ മുൻ  രക്ഷാധികാരിയും കൊയിലാണ്ടിയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിൽ നിറസാനിധ്യവുമായ അബൂബക്കർ മൈത്രി അധ്യക്ഷത വഹിച്ചു.  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് കൊയിലാണ്ടി തണൽ ഡയാലിസിസ് സെന്ററിൽ നടന്ന പരിപാടിയിൽ വെച്ച്  കുവൈറ്റ് പ്രവാസികളുടെ യാത്രാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ തയ്യാറാക്കിയ നിവേദനം  കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മ വൈസ് പ്രസിഡന്റ് റഷീദ് ഉള്ളിയേരിയും ജഗത് ജ്യോതിയും ജിനീഷ് നാരായണനും ചേർന്ന് എം.എൽ.എക്ക് കൈമാറി. തണൽ കൊയിലാണ്ടി ജനറൽ സെക്രട്ടറി സഹീർ ഗാലക്‌സി, തണൽ ഖത്തർ ചാപ്റ്റർ ട്രെഷറർ അഹമ്മദ് മൂടാടി, കൊയിലാണ്ടി നഗരസഭാ കൗൺസിലർ അസീസ് മാസ്റ്റർ, ബഷീർ ബാത്ത എന്നിവർ ആശംസകൾ നേർന്നു. നജീബ് മണമൽ, തെൽഹത്ത് കൊയിലാണ്ടി ബഷീർ അമേത്ത്, ശാമിൽ മൊയ്‌തീൻ കോയ, അൻസാർ കൊല്ലം എന്നിവർ സന്നിഹിതരായി. കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മക്ക് വേണ്ടി ഇല്യാസ് ബഹസ്സൻ സ്വാഗതവും തണൽ കൊയിലാണ്ടിക്ക് വേണ്ടി നൂറുദ്ദീൻ മണമൽ നന്ദിയും പറഞ്ഞു.

Related News