കുവൈത്തിൽ മനുഷ്യക്കടത്തില്ലെന്നും വിസ കച്ചവടമാണുള്ളതെന്ന് കോടതി

  • 30/05/2021

കുവൈത്ത് സിറ്റി : രാജ്യത്ത് മനുഷ്യക്കടത്തില്ലെന്നും വിസ കച്ചവടമാണുള്ളതെന്നും ഇവ രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും  കോടതി വ്യക്തമാക്കി. കഴിഞ്ഞ ദിവസം വിസ തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. വിസ കേസില്‍ പ്രതിയായ ആഭ്യന്തര മന്ത്രാലയത്തില്‍ കേണലായി ജോലി ചെയ്യുന്ന  സ്വദേശിക്കും   ഈജിപ്ഷ്യൻ പ്രവാസിക്കും  മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. ഇവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ആരോപിച്ച മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങള്‍ തെളിയിക്കപ്പെടാത്തതിനാൽ കോടതി തള്ളിക്കളഞ്ഞു. 

അനധികൃതമായി വിസ കച്ചവടം നടത്തി വരുന്ന സ്ഥാപനങ്ങള്‍ക്കെതിരെ  ശക്തമായ നടപടികളാണ് കുവൈത്ത് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്.  നിലവിലുള്ള കഫീൽ സമ്പ്രദായം മാറ്റുവാനും സ്‌പോൺസർഷിപ്പ് വ്യവസ്ഥയ്ക്ക് ബദൽ സംവിധാനം നടപ്പിലാക്കുവാനും നേരത്തെ  സര്‍ക്കാര്‍ ആലോചിച്ചിരുന്നു.നിലവിലുള്ള  ഭാഗിക പൊതുമാപ്പിന്‍റെ ഭാഗമായി താമസ നിയമം ലംഘിച്ചവര്‍ക്ക് പിഴ ഈടാക്കിയ ശേഷം രേഖകൾ ശരിയാക്കി കുവൈത്തിൽ തുടരുവാന്‍ സാധിക്കും .  ഭാഗിക പൊതുമാപ്പിന് ശേഷം രാജ്യത്തെ അനധികൃത താമസക്കാരെ കണ്ടെത്താൻ അധികൃതർ പരിശോധന ശക്തമാക്കുമെന്നാണ് സൂചനകള്‍. 

Related News