ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പുകവലിക്കാർ കുവൈത്തില്‍.

  • 31/05/2021

കുവൈത്ത് സിറ്റി: ജിസിസി രാജ്യങ്ങളില്‍ പുരുഷന്മാരുടെ പുകവലി നിരക്കിന്‍റെ കാര്യത്തില്‍ കുവൈത്ത് ഒന്നാമതെന്ന് ആരോഗ്യ മന്ത്രാലയം. 39.9 ശതമാനം പുരുഷന്മാരാണ് കുവൈത്തില്‍ പുകവലിക്കുന്നത്. മൂന്ന് ശതമാനം സ്ത്രീകളും പുകവലിക്കുന്നവരാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡോ. അല്‍ യഹ്യ പറഞ്ഞു. 

പുകവലി കുറയ്ക്കുന്നതിനും കാന്‍സര്‍ നിയന്ത്രിക്കുന്നതിനുമുള്ള കുവൈത്ത് സൊസൈറ്റി നടത്തിയ സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദഹേം. ലോക പുകയിലവിരുദ്ധ ദിനത്തോട് അനുബന്ധിച്ചാണ് സിമ്പോസിയം നടത്തിയത്. 

കുവൈത്തിലെ പുകവലിക്കാരില്‍ ശരാശരിയും 17-ാം വയസിലാണ് ഈ ശീലം ആരംഭിച്ചതെന്ന് ഹെല്‍ത്ത് പ്രമോഷന്‍ വിഭാഗത്തിന്‍റെ പഠനം പറയുന്നു. കൂടാതെ ചില കുട്ടികള്‍ അവരുടെ എട്ടാം വയസില്‍ പുകവലി തുടങ്ങുന്നുണ്ട്. അത് വളരെ അപകടമാണ്. 

13-15 വയസിന് ഇടയില്‍ 24 ശതമാനം പുകവലിക്കുന്നുവരുണ്ടെന്ന് 2016ലെ സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു. ഈ സര്‍വ്വേയില്‍ എട്ട് ശതമാനം പെണ്‍കുട്ടികളും പുകവലിക്കുന്നതായി പറഞ്ഞിരുന്നു. 

Related News