ഒമാനിൽ കോവിഡ്​ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു

  • 02/06/2021

ഒമാനിൽ കോവിഡ്​ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു.പള്ളികൾ തുറക്കാനും രാത്രി വ്യാപാര വിലക്ക്​ നീക്കാനുമാണ്​ സുപ്രധാന തീരുമാനം.നൂറുപേരെ മാത്രം പ്രവേശിപ്പിക്കുന്ന നിലയിൽ അഞ്ചുനേരത്തെ നമസ്​കാരങ്ങൾക്ക്​ പള്ളി തുറക്കാം.

എല്ലാ ഗവർണറേറ്റുകളിലും രാത്രി എട്ടുമുതൽ പുല​ർച്ചെ നാലുവരെ നിലവിലുള്ള വ്യപാര വിലക്ക്​ പിൻവലിച്ചിട്ടുമുണ്ട്​. എന്നാൽ കടകൾ, റസ്​റ്ററൻറുകൾ, കഫെകൾ, കോംപ്ലക്​സുകൾ എന്നിവിടങ്ങളിൽ ആകെ ശേഷിയുടെ 50ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന നിയന്ത്രണം തുടരും. അതേസമയം 12വയസ്സിൽ കുറഞ്ഞ കുട്ടികൾക്ക്​ വ്യാപാര കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ വിലക്കുണ്ടാവില്ല.

പ്രദർശന കേന്ദ്രങ്ങൾ, വിവാഹ ഹാളുകൾ, ആൾകൂട്ടങ്ങൾക്ക്​ കാരണമാകുന്ന കച്ചവട സ്​ഥാപനങ്ങൾ എന്നിവക്ക്​ തുറക്കാം. എന്നാൽ 30 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിക്കാനാണ്​ അനുമതി. എത്രവലിയ ഹാളാണെങ്കിലും 300ൽ കൂടുതൽ പ്രവേശിപ്പിക്കാൻ പാടില്ല.

Related News