കെപിസിസി പ്രസിഡണ്ട് നിയമനം ആഘോഷമാക്കി ഒഐസിസികുവൈറ്റ് യൂത്ത് വിങ്

  • 09/06/2021

സമീപകാല ചരിത്രത്തിൽ  ഒരു കെപിസിസി പ്രസിഡണ്ട് നിയമനവും  കോൺഗ്രസ് പ്രവർത്തകർ ഇത്രയധികം ആവേശത്തോടെയും ആഹ്ലാദത്തോടെയും വരവേറ്റിട്ടില്ല,പുതിയ കെപിസിസി പ്രസിഡണ്ടായി ശ്രീ:കെ സുധാകരനെ പ്രഖ്യാപിച്ചതിന് ശേഷം ലോകത്തിന്റെ നാനാഭാഗത്തുമുള്ള കോൺഗ്രസ്സ് പ്രവർത്തകർ വളരെ ആവേശത്തോടെയാണ് ആ പ്രഖ്യാപനത്തെ വരവേറ്റത്
അതിൻറെ ഒരു തനിയാവർത്തനം തന്നെയാണ് കുവൈറ്റ് ഒഐസിസി യൂത്ത് വിംഗിന്റെ നേത്രൃത്വത്തിൽ അബ്ബാസിയയിലെ ഒഐസിസി ഒാഫീസിൽ വച്ച്  നടത്തിയത്,യൂത്ത് വിംഗ് വൈസ് പ്രസിഡണ്ട്  ശ്രീ ഷബീർ കൊയിലാണ്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ , ഒ ഐ സി സി നാഷണൽ പ്രസിഡണ്ട്  ശ്രീ വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു.

പ്രവർത്തകരുടെ ആവേശവും വികാരവുമാണ് കെ സുധാകരൻ  എന്ന് ശ്രീ വർഗീസ് പുതുക്കുളങ്ങര യോഗത്തിൽ   അഭിപ്രായപ്പെട്ടു.ഒഐസിസി നേതാക്കളായ അക്ബർ വയനാട്,ബത്തർ കോട്ടയം,ഇല്യാസ് പൊതുവാച്ചേരി,റസാഖ് ചെറുതുരുത്തി,ജലിൻ തൃപയാർ,ഷാനവാസ്,ഇസ്മായിൽ മലപുറം,അരുൺ കൊയിലാണ്ടി,അബി അലക്സാണ്ടർ,ബോണി,ബിജി,ഷരൺ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. യൂത്ത് വിംഗ് വൈസ് പ്രസിഡണ്ട് ഷോബിൻ സണ്ണി സ്വാഗതവും യൂത്ത് വിംഗ് ട്രഷറർ ശ്രീ ബൈജു പോൾ നന്ദിയും അറിയിച്ചു

Related News