ഒമാനിൽ 45 വയസിനു മുകളിൽ പ്രായമുള്ളവർക്കുള്ളവർക്ക് കൊവിഡ് വാക്സിനേഷൻ ആരംഭിക്കുന്നു

  • 17/06/2021

മസ്‍കത്ത്: 45 വയസും അതിനു മുകളിലും പ്രായമുള്ളവർക്കുള്ളവർക്ക് കൊവിഡ് പ്രതിരോധ വാക്‌സിൻ ഞാറാഴ്‍ച മുതൽ നൽകിത്തുടങ്ങുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം. രാജ്യത്തെ പ്രധാന വാക്സിനേഷൻ കേന്ദ്രമായ ഒമാൻ കൺവെൻഷൻ ആന്റ് എക്സിബിഷൻ സെന്ററിലായിരിക്കും പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിൻ ആരംഭിക്കുന്നതെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

പ്രവൃത്തി ദിനങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 2 മണി വരെയും വൈകുന്നേരം മൂന്ന് മണി മുതൽ വൈകുന്നേരം 9 മണി വരെയാകും വാക്സിനേഷൻ. ഇതിനുപുറമെ വാരാന്ത്യ ദിനങ്ങളായ വെള്ളിയാഴ്ചയും ശനിയാഴ്ചയും രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയും വാക്സിനേഷൻ ക്യാമ്പ് പ്രവർത്തിക്കും. വലിയൊരു അളവിൽ സ്വദേശികളെയും രാജ്യത്തെ സ്ഥിര താമസക്കാരെയും പ്രതിദിനം ഉൾക്കൊള്ളുവാൻ ഈ കേന്ദ്രത്തിനു കഴിയുമെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നു.

വാക്സിനേഷൻ സംബന്ധമായ രജിസ്ട്രേഷനുകൾക്കു മന്ത്രാലയത്തിന്റെ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും പ്രസ്താവനയിൽ നിർദ്ദേശിക്കുന്നുണ്ട്. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പത്ത് മിനിറ്റ് യാത്ര ചെയ്‌താൽ ഒമാൻ കൺവെൻഷൻ ആന്റ് എക്സിബിഷൻ സെന്ററിൽ എത്തിച്ചേരുവാൻ സാധിക്കും.

Related News