കോവിഡ്​ വ്യാപനം: ഒമാന്‍ വീണ്ടും രാത്രിയാത്രാ വിലക്ക്​ ഏര്‍പ്പെടുത്തി

  • 19/06/2021



മസ്​കത്ത്​: കോവിഡ്​ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒമാന്‍ വീണ്ടും രാത്രിയാത്രാ വിലക്ക്​ ഏര്‍പ്പെടുത്തി. ജൂണ്‍ 20 ഞായറാഴ്​ച മുതല്‍ യാത്രാവിലക്ക്​ ഏര്‍പ്പെടുത്താനാണ്​ ശനിയാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചത്​.

രാത്രി എട്ട്​ മുതല്‍ പുലര്‍ച്ചെ നാലുവരെ വ്യക്​തികളുടെയും വാഹനങ്ങളുടെയും സഞ്ചാരം തടയും. ഇതോടൊപ്പം എല്ലാ വാണിജ്യ സ്​ഥാപനങ്ങളും പൊതുസ്​ഥലങ്ങളും അടച്ചിടുകയും വേണം. ഹോം ഡെലിവറിക്ക്​ വിലക്കില്‍ നിന്ന്​ ഇളവ്​ നല്‍കിയിട്ടുണ്ട്​.

ഇതോടൊപ്പം മുന്‍കാല വിലക്കുകളില്‍ ഇളവുണ്ടായിരുന്ന വിഭാഗങ്ങളെയും യാത്രാവിലക്കില്‍ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​.ഇനിയൊരു തീരുമാനമുണ്ടാകുന്നത്​ വരെ യാത്രാ വിലക്ക്​ പ്രാബല്ല്യത്തിലുണ്ടായിരിക്കുമെന്ന്​ സുപ്രീം കമ്മിറ്റി അറിയിച്ചു. കോവിഡ്​ പശ്​ചാത്തലത്തില്‍ രാജ്യത്തെ ആരോഗ്യ മേഖല കനത്ത സമ്മര്‍ദത്തിലാണെന്ന്​ സുപ്രീം കമ്മിറ്റി യോഗം വിലയിരുത്തി.

Related News