വാരാന്ത്യങ്ങളിലും വാക്‌സിൻ ലഭ്യമാക്കും : ഒമാൻ ആരോഗ്യ മന്ത്രാലയം

  • 25/06/2021

മസ്‌കറ്റ്: വെള്ളി,ശനി ദിവസങ്ങളിൽ 45 നും അതിന് മുകളിൽ പ്രായമുള്ളവർക്കുള്ള കൊവിഡ് പ്രതിരോധ വാക്സിൻ നൽകുന്ന പ്രധാന കേന്ദ്രമായ ഒമാൻ കൺവെൻഷൻ ആന്റ് എക്‌സിബിഷൻ സെൻററിൽ നിന്നും വാക്‌സിൻ ലഭ്യമാക്കും .

രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം നാലുമണി വരെ ആയിരിക്കും വാക്‌സിൻ വിതരണം . ഗർഭിണികളായ സ്ത്രീകൾക്ക് വാക്‌സിൻ ലഭിക്കുമെന്നും മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു.

ഒമാനിൽ 15 ലക്ഷത്തിലധികം വാക്‌സിൻ ഡോസുകൾ എത്തിയതായി ഒമാൻ ആരോഗ്യ മന്ത്രി സൈദ് ഹുമൈദ് അൽ സൈദ് വ്യക്തമാക്കി . 32 ലക്ഷം വാക്‌സിൻ ഡോസുകൾ ജൂലൈ ആദ്യ വാരം മുതൽ സെപ്തംബർ മാസം വരെയുള്ള കാലയളവിൽ രാജ്യത്തെത്തുമെന്നും മന്ത്രി സ്ഥിരീകരിച്ചു .

Related News