ചലച്ചിത്ര നിർമാതാവ് വി എം ബദറുദ്ദീൻ ഒമാനിൽ അന്തരിച്ചു

  • 25/06/2021

മസ്‌കറ്റ്: എഴുത്തുകാരനും ചലച്ചിത്ര നിർമാതാവുമായ വലിയകത്ത് ബദറുദ്ദീൻ(വി എം ബദറുദ്ദീൻ) ഒമാനിലെ മസ്‌കറ്റിൽ അന്തരിച്ചു. മലപ്പുറം മങ്കട സ്വദേശിയാണ്.

കോളേജ് പഠനത്തിന് ശേഷം മുംബൈയിലെ ആറ്റമിക് എനർജിയിലെ ഔദ്യോഗിക ജീവിതത്തിന് ശേഷമാണ് അദ്ദേഹം മസ്‌കറ്റിൽ എത്തിയത്. വിവിധ കമ്പനികളിൽ പ്രവർത്തിച്ചു. മസ്‌കറ്റിലെ സവാവി ഗ്രൂപ്പിൽ മാനേജിങ് ഡയറക്ടറായി ജോലി ചെയ്ത് വരികയായിരുന്നു. 'ഫിർ ആയി ബർസാത്' എന്ന ഹിന്ദി ചിത്രവും 'കോട' എന്ന നോവലിനെ ആസ്പദമാക്കി മലയാള സീരീയലും നിർമിച്ചിട്ടുണ്ട്. 'അത്താണി', 'കോട', 'കാരയ്ക്കാത്തോട്ടം' എന്നീ കൃതികൾ രചിച്ചിട്ടുണ്ട്. ഭാര്യ: വലിയകത്ത് റുഖിയ്യ, മക്കൾ: ഷാഹിൻ, ഖയസ്, ആസ്മ, ദീന, മരുമക്കൾ: ഉമ്മർകുട്ടി കുന്നുമ്മൽ, അബ്ദുല്ല, ബാസിൽ കുരുവങ്ങാടൻ, സന. 

Related News