കോവിഡ് കാലത്ത് സാമ്പത്തിക സുരക്ഷ മെച്ചപ്പെടുത്താം: അര്‍പണ്‍ കുവൈത്തിന്റെ വെബ്ബിനാര്‍ ജൂലൈ 2-ന്

  • 25/06/2021

കോവിഡ് 19 കാലയളവില്‍ ''സാമ്പത്തിക സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍'' എന്ന വിഷയത്തില്‍ ജൂലൈ 2-ന് വൈകുന്നേരം 5.30-ന്അര്‍പണ്‍ കുവൈത്ത്  വെബ്ബിനാര്‍ സംഘടിപ്പിക്കുന്നു.അര്‍പ്പണിന്റെ ഇരുപത്തിരണ്ടാമതു വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായും, ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ 75-ാം വാര്‍ഷികവും, വിശേഷിയഇന്ത്യയും കുവൈത്തുമായുള്ള 60-ാം നയതന്ത്ര ബന്ധവുമായി ബന്ധപ്പെടുത്തിയാണ് പരിപാടി.സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഒരുക്കുന്ന വെബ്ബിനാറില്‍,  സാമ്പത്തിക സുരക്ഷാ, പ്രത്യേകിച്ച് കുടുംബത്തിനുള്ളില്‍ ഉറപ്പു വരുത്തുന്നതിനുള്ള മാര്‍ഗങ്ങളും,വഴികളും നല്‍കിക്കൊണ്ട് ഇന്ത്യന്‍ സമൂഹത്തെയും,ചെറുകിട വ്യാപാരികളേയും ബോധവത്കരിക്കുക എന്നിവയാണ് ഈ വെബ്ബിനാര്‍ ലക്ഷ്യമിടുന്നത്. 

കേരളം,തമിഴ്‌നാട്,അഡ്രപ്രദേശ്,മഹാരാഷ്ട്ര തുടങ്ങിയ വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ എന്‍.ആര്‍.ഐ സെല്ലുകളില്‍ നിന്നുവരുടെ പങ്കാളിത്വവും വെബ്ബിനാറിലുണ്ടാകും.  സി.എ കൈസാര്‍ ടി ഷക്കീര്‍, ട്രഷറര്‍ (ഐ.ബി.പി.സി), നാഗനാഥന്‍ .ആര്‍ മെമ്പര്‍  (പ്രത്യേക ക്ഷണിതാവ് ലോക കേരള സഭ), സമ്പാദ ലെലെ; പ്രസിഡന്റ്  മഹാരാഷ്ട്ര മണ്ഡല്‍, സി.എ സായ് വെങ്കട സുബ്ബറാവു; പ്രസിഡന്റ് (തെലുങ്ക് കല സമിതി) എന്നിവരും പ്രഭാഷകരായിരിക്കും.1999 മുതല്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു സാമൂഹിക-സാംസ്‌കാരിക സംഘടനയെന്ന നിലയില്‍ഇന്ത്യന്‍ സമൂഹത്തെ സേവിക്കുന്നതിലും,സഹായങ്ങള്‍ എത്തിക്കുന്നതിലും അര്‍പണ്‍ മുന്‍പന്തിയിലാണ്. കോവിഡ്-19 കാലത്തു ഇന്ത്യന്‍ എംബസിയുടെ മാര്‍ഗനിര്‍ദേശപ്രകാരം രൂപവത്കരിച്ച ഐ.സി.എസ്.ജി യുടെ പ്രവര്‍ത്തങ്ങളില്‍ അര്‍പണ്‍ മുന്നില്‍ ഉണ്ടായിരുന്നു.

വെബ്ബിനാറിന്മുന്നോടിയായിഫ്‌ലയര്‍ റിലീസ് അര്‍പണ്‍ പ്രസിഡന്റ് വെങ്കടകൃഷ്ണന്‍ നിര്‍വഹിച്ചു. കെ. മഹാദേവന്‍ (പ്രോഗ്രാം കണ്‍വീനര്‍), കെ പി സുരേഷ് (ഉപദേശക ചെയര്‍മാന്‍) എന്നിവരുടെ നേതൃത്വത്തില്‍ പരിപാടിയുടെ വിജയത്തിനായുള്ള കമ്മിറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നു.

പ്രോഗ്രാം: “സാമ്പത്തിക സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ”
തീയതിയുംസമയവും:ജൂലൈ2, 2021വൈകുന്നേരം5.30 മുതൽ

Zoom Link : https://us05web.zoom.us/j/86906554042?pwd=SlptaFB6TnRBdFZvWlBXOWpkQ1dHZz09
Meeting ID: 869 0655 4042 Passcode: 170420
Contact: Mob: - 60499744, 66784867, 99586968.

Related News