ഒമാനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച സംഘം പിടിയിൽ

  • 26/06/2021

മസ്കറ്റ്: ഒമാനിലേക്ക് സമുദ്രമാർഗം അനധികൃതമായി നുഴഞ്ഞുകയറാൻ ശ്രമിച്ച വിദേശികളുടെ സംഘത്തെ റോയൽ ഒമാൻ പൊലീസ് കോസ്റ്റൽ ഗാർഡ് പിടികൂടി. വടക്കൻ ബാത്തിന ഗവർണറേറ്റിൽ ഉൾപ്പെടുന്ന സഹം വിലായത്തിലെ സമുദ്ര മേഖലയിൽ നിന്നും ഇവർ ഉപയോഗിച്ചിരുന്ന ബോട്ട് ഉൾപ്പെടെയാണ് കോസ്റ്റൽ ഗാർഡ് പിടികൂടിയത്.

ഒമാൻ സ്വദേശികളായ രണ്ടു ബോട്ട് ജീവനക്കാരെയും, 16 വിദേശികളെയുമാണ് പിടികൂടിയതെന്ന് റോയൽ ഒമാൻ പൊലീസിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. രാജ്യത്തിന്റെ തൊഴിൽ, കുടിയേറ്റ നിയമങ്ങളുടെ ലംഘനമാണ് ഇവർക്കെതിരെയുള്ള കുറ്റം. പിടിയിലായവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചു കഴിഞ്ഞതായും കോസ്റ്റൽ ഗാർഡ് വ്യക്തമാക്കിയിട്ടുണ്ട്. 

Related News