ഇടുക്കി അസോസിയേഷൻ കുവൈറ്റ് യാത്രയയപ്പ്‌ നല്കി.

  • 27/06/2021

        പ്രവാസ ജീവിതംഅവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന  ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ സ്ഥാപക അംഗവും, പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ഇലക്ഷൻ കമ്മീഷൻ തുടങ്ങി  പല പ്രമുഖ സ്ഥാനങ്ങളും സംഘടനക്കുവേണ്ടി വഹിച്ചിട്ടുള്ള  ശ്രീ ഷാജു പോൾ കൊന്നക്കലിനും ഭാര്യ ആൽഫി ഷാജുവിനും  ഇടുക്കി അസോസിയേഷൻ കുവൈറ്റ് പ്രതിനിധികൾ യാത്രയയപ്പു നൽകി. 24-06-2021 വ്യാഴാഴ്ച വൈകിട്ട്  7.30 pm ന്  സൂം ആപ് മുഖേന നടത്തിയ  മീറ്റിംഗിൽ  IAK  പ്രസിഡന്റ്  ജിജി മാത്യു മുഞ്ഞനാട്ട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ലാൽജി ജോർജ് സ്വാഗതവും,  ട്രെഷറർ  അനീഷ്  പി. നന്ദിയും പറഞ്ഞു. കൂടാതെ സംഘടനയുടെ പ്രമുഖർ ആശംസകൾ നേരുകയും അദ്ദേഹം IAK  യ്ക്ക് നൽകിയിട്ടുള്ള സംഭാവനകൾ വളരെ വിലയേറിയതായിരുന്നു എന്നും, ഭാവി ജീവിതം  സന്തോഷകരമായി തീരുവാൻ  സാധിക്കട്ടെ എന്നും ആശംസിച്ചു.

Related News