ഫോക്കസ് കുവൈറ്റ് വെബ്നാർ സംഘടിപ്പിച്ചു.

  • 28/06/2021

കുവൈറ്റിലെ എൻജിനീയറിങ് ഡിസൈനിംഗ് രംഗത്തെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ് ) കുവൈറ്റ് അംഗങ്ങളുടെ തൊഴിൽ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കാറുള്ള ക്ലാസ്സുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വെബ്ബിനാറിൽ സംഘടിപ്പിച്ചു. ഈ പ്രവർത്തന വർഷത്തെ പ്രഥമ ക്ലാസ് പ്രസിഡന്റ് രതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ അൽ മുല്ല എക്ചേഞ്ച് ജനറൽ മാനേജർ ജോൺ സൈമൺ ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പ്രശോബ് ഫിലിപ്പ്, വൈസ് പ്രസിഡന്റ് സി.ഒ. കോശി, ജോ: സെക്രട്ടറി സന്തോഷ് വി.തോമസ്, ജോ.ട്രഷറർ ജോജി വി. അലക്സ് എന്നിവർ സംസാരിച്ചു. റെജി കുമാർ മൈക്രോസോഫ്റ്റ് എക്സലിൽ ക്ലാസ് നടത്തി. കാഡ് കൺവീനർ സൗജേഷ് സ്വാഗതവും ട്രഷറർ തമ്പി ലൂക്കോസ് നന്ദിയും പറഞ്ഞു.

Related News