മാക് കുവൈത്ത് സ്ഥാപകൻ കെ.കെ.അബൂബക്കറിന് യാത്രയയപ്പ് നൽകി.

  • 29/06/2021

കുവൈത്ത് സിറ്റി : 44 വർഷത്തെ സുദീർഘമായ കുവൈത്തിലെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കെ.കെ.അബൂബക്കറിനു പ്രമുഖ  പ്രവാസി ഫുട്ബോൾ കൂട്ടായ്മയായ മലയാളീ അസോസിയേറ്റ് ക്ലബ്ബ് (മാക് കുവൈത്ത്) യാത്രയയപ്പ് നൽകി. 2004 ൽ രൂപീകൃതമായ  മാക് കുവൈത്തിന്റെ സ്ഥാപകനാണ്  കെ.കെ.അബൂബക്കർഫർവാനിയ വിറ്റാമിൻ പാലസ് റെസ്റ്റോറന്റിൽ  നടന്ന ലളിതമായ ചടങ്ങിൽ വെച്ചു മാക് കുവൈത്ത് ഉപദേശക സമിതി അംഗങ്ങളായ എ. പി അബ്ദുൽ സലാം,  അഹമ്മദ് കല്ലായി,  അബ്ദുൽ റഹ്മാൻ പടന്ന ഭാരവാഹികളായ  മൻസൂർ  കുന്നത്തേരി,ഷാനവാസ് ഹൈതം,അബ്ദുൾ റഹ്മാൻ കെ.ടി, മഹ്മൂദ് പെരുമ്പ,അനസ് മുഹമ്മദ്,ഷൈജു, അബ്ദുൽ റഹീം,അബ്ദുൽ റഹ്മാൻ.യു., ജമ്നാസ് എന്നിവർ ചേർന്നു ക്ലബിന്റെ സ്നേഹോപഹാരം  കെ.കെ.അബൂബക്കറിനു സമർപ്പിച്ചു. 

Related News