കെ.ഡി.എൻ.എ യാത്രയയപ്പ് നൽകി.

  • 30/06/2021

കുവൈറ്റ് സിറ്റി: സ്ഥിരതാമസത്തിനു നാട്ടിലേക്കു പോകുന്ന കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷന്റെ സജീവ അംഗവും മുൻ സെൻട്രൽ എക്സിക്യൂട്ടീവ് മെമ്പറുമായ മണി പപ്പു അദ്ദേഹത്തിന്റെ ഭാര്യ ബീന മണി എന്നിവർക്ക് കോവിഡ് സാഹചര്യം മുൻനിർത്തി വെബ്‌നാർ വഴി 25 ജൂൺ വെള്ളിയാഴ്ച യാത്രയയപ്പ് നൽകി. പ്രസിഡന്റ് ഇലിയാസ് തോട്ടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ആക്ടിങ് ജനറൽ സെക്രട്ടറി സുരേഷ് മാത്തൂർ സ്വാഗതവും ട്രഷറർ സന്തോഷ് പുനത്തിൽ (നാട്ടിൽ നിന്ന്) നന്ദിയും പറഞ്ഞു.

അഡ്വൈസറി ബോർഡ് അംഗങ്ങളായ കൃഷ്ണൻ കടലുണ്ടി, സുബൈർ എം.എം, ബഷീർ ബാത്ത (രണ്ടുപേരും നാട്ടിൽ നിന്ന്) വൈസ് പ്രസിഡന്റ് സഹീർ ആലക്കൽ, മുൻ ജനറൽ സെക്രട്ടറി സത്യൻ വരൂണ്ട (നാട്ടിൽ നിന്ന്) സെക്രെട്ടറിമാരായ ഉബൈദ് ചക്കിട്ടക്കണ്ടി, സുഹേഷ് കുമാർ പി.വി,  വുമൺസ് വുമൺസ് ഫോറം പ്രസിഡന്റ് ലീന റഹ്മാൻ, അബ്ബാസിയ ഏരിയ പ്രസിഡന്റ് അബ്ദുറഹ്മാൻ എം.പി, സാൽമിയ ഏരിയ പ്രസിഡന്റ് അനസ് പുതിയൊട്ടിൽ, ഫർവാനിയ ഏരിയ പ്രസിഡന്റ് മൻസൂർ ആലക്കൽ, അബ്ബാസിയ ഏരിയ സെക്രട്ടറി തുളസീധരൻ തോട്ടക്കര , സാൽമിയ ഏരിയ സെക്രട്ടറി സമീർ കെ.ടി, ഫഹാഹീൽ ഏരിയ ട്രഷറർ ഉമ്മർ എ.സി, ജയപ്രകാശ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.  നാട്ടിൽ നിന്ന് സ്വപ്ന സന്തോഷ്,ജയലളിത കൃഷ്ണൻ, ജിഷ സുരേഷ്, ഷാഹിന സുബൈർ എന്നിവരും പങ്കെടുത്തു.
മറുപടി പ്രസംഗത്തിൽ മണി പപ്പു , ബീന മണിയും  സംഘടന നൽകിയ സ്നേഹത്തിനും കരുതലിനും  നന്ദി അറിയിക്കുകയും ഭാവിയിൽ നാട്ടിൽ നിന്ന് സംഘടനക്ക് വേണ്ട എല്ലാ കാര്യങ്ങളിലും പങ്കാളികളാവുമെന്നും ഉറപ്പു നൽകി. രജിത തുളസീധരൻ, ബേബി സുഹേഷ് കുമാർ തുടങ്ങി നിരവധി പേർ  ഗാനങ്ങൾ ആലപിച്ചു.

27 ജൂൺ ഞായറാഴ്‌ച മണി പപ്പുവിന്റെ വസതിയിൽ വെച്ച് സംഘടനയുടെ മൊമെന്റോ പ്രസിഡന്റ് ഇലിയാസ് തോട്ടത്തിൽ, കൃഷ്ണൻ കടലുണ്ടി, വൈസ് പ്രസിഡന്റ് അസ്സീസ് തിക്കോടി, തുളസീധരൻ തോട്ടക്കര  എന്നിവർ ചേർന്ന് നൽകി.

Related News