കുവൈറ്റില്‍ എറണാകുളം സ്വദേശി ഹൃദയാഘാതംമൂലം മരണപ്പെട്ടു.

  • 30/06/2021

കുവൈറ്റ് സിറ്റി : എറണാകുളം സ്വദേശി ഹൃദയാഘാതംമൂലം മരണപ്പെട്ടു. എറണാകുളം  വടയമ്പാടി സ്വദേശി മംഗലത്തു  റെജി പീറ്റർ (57) ആണ് മരണപ്പെട്ടത്.  ആറ് മാസം മുമ്പ് കൊവിഡ് ബാധിതനായെങ്കിലും സുഖം പ്രാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മുബാറക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദീർഘകാലമായി കുവൈത്തിൽ ജോലിചെയ്തുവരികയായിരുന്നു.  ഇടപ്പള്ളി സ്വദേശിനി ഷൈനിയാണ് ഭാര്യ.  മക്കൾ റിങ്കു, എബിന്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. 

Related News