18 വയസിനുമുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ വിതരണം ജൂലൈ നാലു മുതൽ തുടങ്ങും; ഒമാൻ

  • 30/06/2021

മസ്‌ക്കറ്റ്: 18 വയസും അതിനു മുകളിലും പ്രായമുള്ളവർക്കുള്ള കൊവിഡ് വാക്സിൻ വിതരണം ജൂലൈ നാലു മുതൽ തുടങ്ങുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിൻ ലഭിക്കുന്നതിനായി മന്ത്രാലയം വെബ്സൈറ്റിലൂടെയോ തറസ്സുദ് പ്ലസ് ആപ്പിലൂടെ രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രാലയത്തിലെ പകർച്ചവ്യാധി പ്രതിരോധ വിഭാഗം അധ്യക്ഷ ഡോ. സൈനബ് അൽ ബലൂഷി പറഞ്ഞു. നിലവിൽ 45നു മുകളിൽ പ്രായമുള്ളവർക്കാണ് ഒമാനിൽ വാക്സിൻ വിതരണം ചെയ്യുന്നത്.

ഡിസംബറിൽ ആരംഭിച്ച നാഷനൽ ഇമ്മ്യൂണൈസേഷൻ പ്ലാനിൽ ഇതിനകം 854,274 പേർക്ക് വാക്സിൻ നൽകിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിൻ എടുക്കാൻ അർഹതയുള്ള ജനസംഖ്യയുടെ 24 ശതമാനം പേർ ഇതിനകം കുത്തിവയ്പ്പ് എടുത്തുകഴിഞ്ഞു.

Related News