കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

  • 30/06/2021

കുവൈറ്റ്‌: 2021 - 2022 വർഷത്തേക്കുള്ള കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദി ഭാരവാഹികളെ തെരെഞ്ഞെടുത്തു. ജൂൺ 26, ശനിയാഴ്ച ചേർന്ന മഹിളാവേദി വാര്ഷിക ജനറൽ ബോഡി യോഗത്തിൽ വെച്ച് സ്മിത രവീന്ദ്രൻ - പ്രസിഡന്റ്, ജീവ ജയേഷ് - സെക്രട്ടറി, സിസിത ഗിരീഷ് - ട്രഷറർ, രശ്മി അനിൽകുമാർ - വൈസ് പ്രസിഡന്റ്, അഞ്ജന രജീഷ് - ജോയിന്റ് സെക്രട്ടറി എന്നിവരെ ഐക്യകണ്‍ടെന തെരെഞ്ഞെടുത്തു. സൂം പ്ലാറ്റ്‌ഫോമിൽ ചേർന്ന യോഗത്തിൽ  മഹിളാവേദി പ്രസിഡണ്ട് ഇന്ദിര രാധാകൃഷ്ണൻ അദ്ധ്യക്ഷയായിരുന്നു. സെക്രട്ടറി ഷൈനി ശ്രീനിവാസൻ വാർഷിക റിപ്പോർട്ടും, ട്രഷറർ ഫിനു ജാവേദ് സാമ്പത്തിക അവലോകന റിപ്പോർട്ടും അവതരിപ്പിച്ചു. ചർച്ചകൾക്കൊടുവിൽ വിവിധ റിപ്പോർട്ടുകൾ യോഗം അംഗീകരിച്ചു.

അസോസിയേഷൻ പ്രസിഡന്റ ഹനീഫ്.സി, ജനറൽ സെക്രട്ടറി ഷൈജിത്ത് .കെ, ട്രഷറർ ജാവേദ് ബിൻ ഹമീദ്, മഹിളാവേദി ഒബ്സെർവർ വിനീഷ്.പി.വി, അനീച ഷൈജിത്ത്, അശ്വതി ഹരിദേവ്, ജ്യോതി ശിവകുമാർ, ബിന്ദു പ്രമോദ്, ദിവ്യ റിജേഷ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. വാര്ഷിക ജനറൽ ബോഡി  യോഗത്തിൽ  ഷൈനി ശ്രീനിവാസൻ സ്വാഗതവും  ഫിനു ജാവേദ് നന്ദിയും പ്രകാശിപ്പിച്ചു.

Related News